'ബീസ്റ്റ്' ഒ.ടി.ടിയിലേക്ക്

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 18 ഏപ്രില്‍ 2022 (12:26 IST)

'ബീസ്റ്റ്' ഇതിനോടകം 195 കോടി കളക്ഷന്‍ പിന്നിട്ടു എന്നാണ് വിവരം.പ്രേക്ഷകരില്‍ നിന്ന് സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്.വിജയ്യുടെ ആദ്യ പാന്‍ ഇന്ത്യന്‍ റിലീസായിരുന്നു 'ബീസ്റ്റ്'. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളില്‍ റിലീസ് ചെയ്ത ചിത്രം ഒ.ടി.ടിയിലേക്ക്.

രണ്ട് ഒ.ടി.ടി പ്ലാറ്റ്ഫോമുകളില്‍ ഒരേസമയം മെയ് 11 ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.തിയേറ്ററുകളില്‍ സിനിമ കാണുവാന്‍ ആളുകള്‍ കുറഞ്ഞുതുടങ്ങി എന്നാണ് കേള്‍ക്കുന്നത്.

അതിനാല്‍ 'ബീസ്റ്റ്' ബിഗ് സ്‌ക്രീനുകളില്‍ അധികനാള്‍ ഓടിയേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനം നിര്‍ത്തിയാല്‍ അടുത്ത മാസം ഒ.ടി.ടി റിലീസ് ചെയ്യാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം. മെയ്യില്‍ റിലീസ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :