അനുബന്ധ വാര്‍ത്തകള്‍
- മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍, മണിച്ചിത്രത്താഴ് എന്നിവ റിലീസ് ചെയ്ത ദിവസം ബറോസും എത്തും; ആഗോള ഇതിഹാസമായി മാറട്ടെയെന്ന് ഫാസില്‍
- മായക്കാഴ്ചകളുമായി ബറോസ്: റിലീസ് പ്രഖ്യാപിച്ചു
- നെഗറ്റീവ് പ്രതികരണങ്ങൾക്ക് പിന്നാലെ കങ്കുവയുടെ ഹൈ ക്വാളിറ്റി വ്യാജൻ പുറത്ത്
- കോളിളക്കം സൃഷ്ടിച്ച ആ കഥയുമായി അർജുൻ അശോകൻ; 'ആനന്ദ് ശ്രീബാല' തിയേറ്ററിൽ
- മകന് പൃഥ്വിരാജ് സിനിമയില്‍ അഭിനയിക്കാന്‍ തന്നെ വിളിക്കാറില്ലെന്ന് മല്ലിക സുകുമാരന്‍
മോഹന്‍ലാലിനോടു മത്സരിക്കാന്‍ മമ്മൂട്ടി ചിത്രവും അണിയറയില്‍ ഒരുങ്ങുന്നു; ഏറ്റവും പുതിയ വിശേഷം
മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നീസ് സംവിധാനം ചെയ്ത 'ബസൂക്ക' ഡിസംബര്‍ 19 നു തിയറ്ററുകളിലെത്താനാണ് സാധ്യത
ഇത്തവണ ക്രിസ്മസിനു ബോക്സ്ഓഫീസില്‍ മോഹന്‍ലാല്‍-മമ്മൂട്ടി ക്ലാഷ്. ഏറെ നാളുകള്‍ക്ക് ശേഷമാണ് ഇരുവരുടെയും സിനിമകള്‍ ഒരേ സമയത്ത് തിയറ്ററുകളിലെത്തുന്നത്. മോഹന്‍ലാലിന്റെ ബറോസും മമ്മൂട്ടിയുടെ ബസൂക്കയും ആകും ഇത്തവണ ഏറ്റുമുട്ടുക. ക്രിസ്മസ് ദിനമായ ഡിസംബര്‍ 25 ബുധനാഴ്ചയാണ് ബറോസിന്റെ റിലീസ്.
മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നീസ് സംവിധാനം ചെയ്ത 'ബസൂക്ക' ഡിസംബര്‍ 19 നു തിയറ്ററുകളിലെത്താനാണ് സാധ്യത. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. ക്രിസ്മസിനു തന്നെ തിയറ്ററുകളിലെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ ആലോചന. ചിത്രത്തിന്റെ ടീസര്‍ നേരത്തെ പുറത്തുവന്നിരുന്നു.
അതേസമയം മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ റിലീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍, മണിച്ചിത്രത്താഴ് എന്നീ സിനിമകള്‍ റിലീസ് ചെയ്ത ഡിസംബര്‍ 25 ആണ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ തിയറ്ററുകളിലെത്തിക്കാന്‍ മോഹന്‍ലാല്‍ തിരഞ്ഞെടുത്തിരിക്കുന്നത്.