മകന്‍ പൃഥ്വിരാജ് സിനിമയില്‍ അഭിനയിക്കാന്‍ തന്നെ വിളിക്കാറില്ലെന്ന് മല്ലിക സുകുമാരന്‍

Mallika Sukumaran
സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 14 നവം‌ബര്‍ 2024 (19:41 IST)
മകന്‍ പൃഥ്വിരാജ് സിനിമയില്‍ അഭിനയിക്കാന്‍ തന്നെ വിളിക്കാറില്ലെന്ന് മല്ലിക സുകുമാരന്‍. ഒരു അഭിമുഖത്തിലാണ് മല്ലികാ സകുമാരന്‍ ഇക്കാര്യം പറയുന്നത്. എമ്പുരാനില്‍ അഭിനയിക്കാന്‍ ഉണ്ടാകുമോ എന്ന് ചോദിച്ചതിനായിരുന്നു ഇതിനെക്കുറിച്ച് അവര്‍ സംസാരിച്ചത്. സാധാരണ മകന്റെ സിനിമകളില്‍ താന്‍ അഭിനയിക്കാറില്ല. അതിന് ഒരു ഉദാഹരണമായി പറഞ്ഞത് ബ്രോ ഡാഡിയെ കുറിച്ചാണ്.

തന്നെ ബ്രോഡിയിലേക്ക് വിളിച്ചത് പൃഥ്വിരാജ് അല്ലെന്നും അത് മോഹന്‍ലാല്‍ ആയിരുന്നുവെന്നും അവര്‍ പറഞ്ഞു. സാറാസ് എന്ന സിനിമയിലെ കഥാപാത്രം കണ്ടിട്ടാണ് തന്നെ വിളിച്ചത്. അത്തരത്തില്‍ ഒരു അമ്മച്ചിയെ വേണമെന്ന് മോഹന്‍ലാല്‍ പറഞ്ഞുവെന്നും അവര്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :