1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. basil joseph: Announcing next! Starts rolling today

ബേസില്‍ ജോസഫ് നായകനായി എത്തുന്ന പുതിയ ചിത്രം,'കഠിന കഠോരമീ അണ്ഡകടാഹം' വരുന്നു

ബേസില്‍ ജോസഫ്
ബേസില്‍ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് കഠിന കഠോരമീ അണ്ഡകടാഹം.നവാഗതനായ മുഹസിന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജയും സ്വിച്ച് ഓണ്‍ കര്‍മ്മവും കോഴിക്കോട് വെച്ച് നടന്നു.
 
ഉണ്ട, പുഴു എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഹര്‍ഷദ് ആണ് തിരക്കഥ ഒരുക്കുന്നത്. പൂര്‍ണമായും കോഴിക്കോടിന്റെ പശ്ചാത്തലത്തിലാണ് സിനിമ ചിത്രീകരിക്കുന്നത്.
 
നൈസാം സലാം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൈസാം സലാം ആണ്.
 
 ഇന്ദ്രന്‍സ്, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, ബിനു പപ്പു, സുധീഷ്, നിര്‍മ്മല്‍ പാലാഴി, സ്വതി ദാസ് പ്രഭു, അശ്വിന്‍, പാര്‍വതി കൃഷ്ണ, ഫറ ഷിബ്ല, ശ്രീജ രവി തുടങ്ങിയ താരനിര ചിത്രത്തിലുണ്ട്.
 
എസ്.മുണ്ടോള്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു ഗോവിന്ദ് വസന്ദയാണ് സംഗീതം ഒരുക്കുന്നത്.
 
 
അടുത്ത ലേഖനം
Priya Raman Personal Life: രഞ്ജിത്തുമായി പ്രണയ വിവാഹം, ഒത്തുപോകാതെ വന്നപ്പോള്‍ ഡിവോഴ്‌സ്, 22-ാം വിവാഹവാര്‍ഷിക ദിനത്തില്‍ വീണ്ടും ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചു; നടി പ്രിയ രാമന്റെ ജീവിതം ഇങ്ങനെ