പൃഥ്വിരാജിന്റെ കൂടെ ആസിഫ് അലിയും, 'കാപ്പ' അധികമാരും കാണാത്ത ലൊക്കേഷന്‍ ചിത്രം

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 1 ഓഗസ്റ്റ് 2022 (11:05 IST)

പൃഥ്വിരാജും ആസിഫ് അലിയും ഒന്നിക്കുന്ന ചിത്രമാണ് 'കാപ്പ'. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ആസിഫ് അലി തന്റെ ഭാഗങ്ങളുടെ ചിത്രീകരണത്തിനായി ടീമിനൊപ്പം തന്നെയുണ്ട്. ലൊക്കേഷനില്‍ നിന്നുള്ള പുതിയ ചിത്രം പുറത്ത്.

അന്ന ബെന്‍, ഇന്ദ്രന്‍സ്, നന്ദു തുടങ്ങി അറുപതോളം താരങ്ങള്‍ ചിത്രത്തിലുണ്ട്.

സാനു ജോണ്‍ വര്‍ഗ്ഗീസ് ഛായാഗ്രഹണവും മഹേഷ് നാരായണന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു.ജസ്റ്റിന്‍ വര്‍ഗ്ഗീസ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :