1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Baburaj Facebook post

ഇത് ഞാനല്ല, ഫേസ്ബുക്കിലെ വ്യാജനെതിരെ ബാബുരാജ്

ബാബുരാജ്
സിനിമ താരങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളിലൊന്നാണ് വ്യാജ അക്കൗണ്ടുകള്‍. ഫേസ്ബുക്കിലെ തന്റെ പേരില്‍ വിലസുന്ന ചൂണ്ടിക്കാണിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ബാബുരാജ്. താനാണെന്ന് വ്യാജേന ഇയാള്‍ പലരുമായി ഇടപെടുന്നുണ്ടെന്നും നടന്‍ പറഞ്ഞു.
 
'ഇങ്ങനെ ഒരുവന്‍ ഫേസ്ബുക്കില്‍ വന്നിട്ടുണ്ട് , അവനെ കണ്ടുപിടിക്കാന്‍ നോക്കുന്നുണ്ട്.ഞാന്‍ ആണെന്ന വ്യാജേന പലരുമായി ഇടപെടുന്നുണ്ട്. ഇത് എന്റെ അകൗണ്ട് അല്ല ....നോക്കാം'- ബാബുരാജ് കുറിച്ചു.
 
ജോജി ആണ് നടന്റെ ഒടുവിലായി പ്രേക്ഷകരിലേക്കെത്തിയ ചിത്രം.ബാബുരാജ് സംവിധാനം ചെയ്ത 'ബ്ലാക്ക് കോഫി' അടുത്തിടെ ആയിരുന്നു റിലീസ് ചെയ്തത്.ബ്ലാക്ക് കോഫി,ഒരു പ്രേമം ഉണ്ടാക്കിയ കഥ എന്ന ടാഗ് ലൈനൊടെ എത്തുന്ന ചിത്രത്തില്‍ 'സാള്‍ട്ട് ആന്‍ഡ് പെപ്പര്‍' എന്ന സിനിമയിലെ താരങ്ങള്‍ വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകത ഉണ്ടായിരുന്നു.  
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
മകളുടെ കഥയ്‌ക്കൊപ്പം പുതിയ ചിത്രം പ്രഖ്യാപിച്ച് പൃഥ്വിരാജ്, പുതിയ വിശേഷങ്ങള്‍ ഇതാ !