അനുബന്ധ വാര്‍ത്തകള്‍
- ‘ധുരന്ദർ’ലെ വൈറൽ ഡാൻസ് നമ്പർ ചിത്രീകരിക്കുമ്പോൾ എനിക്ക് പിരീഡ്സ് ആയിരുന്നു, അനുഭവം പങ്കുവെച്ച് അയേഷ ഖാൻ
- ''അന്ന് ശരിക്കും പേടിച്ചുപോയി"; അബുദാബിയിൽ കുടുങ്ങിയ നടി സ്വാസിക നാട്ടിൽ തിരിച്ചെത്തി
- പശ്ചിമേഷ്യൻ സംഘർഷം യാഷ് ചിത്രം ടോക്സിക് റിലീസ് മാറ്റി, ചിത്രമെത്തുക ജൂണിൽ
- "മാജിക് മഷ്റൂമിന്റെ ഉപയോഗം എന്നെ ആശുപത്രിയിൽ എത്തിച്ചു"; തുറന്നുപറഞ്ഞ് ലെന
- വിജയ്- സംഗീത വിവാഹമോചനക്കേസ് ഒത്തുതീർപ്പാക്കാൻ ശ്രമം, 250 കോടി നൽകാൻ വിജയ് തയ്യാറായതായി റിപ്പോർട്ട്
"ദിവസവും ബലാത്സംഗ ഭീഷണികളാണ്, പേടി തോന്നും"; തുറന്നുപറഞ്ഞ് ആയിഷ ഖാൻ
"ഞാൻ എന്ത് വസ്ത്രം ധരിച്ചാലും ലൈംഗിക അധിക്ഷേപ കമന്റുകളാണ് വരുന്നത്"
Ayesha Khan
"പ്ലസ് ടുവിന് പഠിക്കുമ്പോൾ ടി-സീരീസിന്‍റെ മ്യൂസിക് ആൽബത്തിൽ സെക്കന്റ് ഹീറോയിൻ ആയി അഭിനയിക്കേണ്ടതായിരുന്നു ഞാൻ. എന്നെ കാസ്റ്റ് ചെയ്തു എങ്കിലും ചിത്രീകരണത്തിന് തൊട്ട്മുൻപ് മാറ്റുകയായിരുന്നു. ചോദിച്ചപ്പോൾ തനിക്ക് വണ്ണക്കൂടുതൽ ആണെന്നായിരുന്നു എന്നാണ് അവർ നൽകിയ മറുപടി. അതെന്റെ ആത്മവിശ്വാസത്തെ വല്ലാതെ ബാധിച്ചു. ശരീര വണ്ണത്തിന്റെ പേരിൽ ഒരിക്കലും ഒരാളെ മാറ്റി നിർത്താൻ പാടില്ല. അത് വിവേചനമാണ്"- ആയിഷ പറഞ്ഞു.
സോഷ്യൽമീഡിയയിൽ നിരന്തരം സൈബര്‍ ആക്രമണങ്ങൾക്ക് ഇരയാണ് താനെന്നും ഇൻസ്റ്റാഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ എനിക്ക് ദിവസേന ബലാത്സംഗ ഭീഷണികൾ വരുന്നുണ്ടെന്നും താരം പറഞ്ഞു
"ഇൻസ്റ്റാഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ എനിക്ക് ദിവസേന ബലാത്സംഗ ഭീഷണികൾ വരുന്നുണ്ട്. വേണമെങ്കിൽ എന്റെ ഫോൺ തുറന്ന് നോക്കിക്കോളൂ... ഞാൻ എന്ത് വസ്ത്രം ധരിച്ചാലും ലൈംഗിക അധിക്ഷേപ കമന്റുകളാണ് വരുന്നത്. ഒരു വസ്ത്രം ധരിക്കുന്നതിന് മുൻപോ എന്തെങ്കിലും പോസ്റ്റ് ചെയ്യുന്നതിന് മുൻപോ രണ്ടാമതൊന്ന് ആലോചിക്കാറുണ്ട്"- ആയിഷ കൂട്ടിച്ചേർത്തു.