‘ധുരന്ദർ’ലെ വൈറൽ ഡാൻസ് നമ്പർ ചിത്രീകരിക്കുമ്പോൾ എനിക്ക് പിരീഡ്സ് ആയിരുന്നു, അനുഭവം പങ്കുവെച്ച് അയേഷ ഖാൻ

ഇപ്പോഴിതാ ഗാനചിത്രീകരണത്തിലെ അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നടി അയേഷ ഖാന്‍.

Ayesha khan on Shararat dance shooting during her periods
അഭിറാം മനോഹർ| Last Modified തിങ്കള്‍, 9 ഫെബ്രുവരി 2026 (14:02 IST)
രണ്‍വീര്‍ സിങ്ങിനെ നായകനാക്കി ആദിത്യ ധര്‍ സംവിധാനം ചെയ്ത ധുരന്ധര്‍ ബോക്‌സോഫീസില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്. ആഗോളതലത്തില്‍ 1300 കോടിയോളം കളക്റ്റ് ചെയ്ത സിനിമ ഒടിടിയിലെത്തിയപ്പോള്‍ സിനിമയിലെ ശരാരത്ത് എന്ന ഗാനം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആയേഷ ഖാന്റെ നൃത്തചുവടുകള്‍ ഇന്‍സ്റ്റഗ്രാം റീലുകള്‍ ഏറ്റെടുത്തു കഴിഞ്ഞു. ഇപ്പോഴിതാ ഗാനചിത്രീകരണത്തിലെ അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നടി അയേഷ ഖാന്‍.


കടുത്ത ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായിരുന്നിട്ടും, രണ്ട് ദിവസത്തോളം നീണ്ട കഠിനമായ ഷൂട്ടിംഗാണ് താന്‍ പൂര്‍ത്തിയാക്കിയതെന്ന് താരം വ്യക്തമാക്കി. ആര്‍ത്തവ ദിവസങ്ങളിലായിരുന്നു ഷൂട്ടിങ്ങെന്നും തന്റെ മികച്ച അവസ്ഥയിലായിരുന്നില്ല ഗാനരംഗം ചിത്രീകരിച്ചതെന്നും ആയേഷ ഖാന്‍ പറയുന്നു. സെറ്റില്‍ എന്താണ് സംഭവിക്കുന്നത് എന്ന് പോലും ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. വിവാഹരംഗം അടക്കമുള്ളതിന്റെ ചിത്രീകരണം. എനിക്കൊട്ടും സമയമില്ലായിരുന്നു. കൂടാതെ ഞങ്ങള്‍ ക്ഷീണിതരുമായിരുന്നു. താരം പറയുന്നു.

അതേസമയം, തന്റെ പ്രകടനം മറ്റ് പ്രശസ്ത ഡാന്‍സ് പെര്‍ഫോമര്‍മാരുമായി താരതമ്യം ചെയ്യപ്പെടുന്നതിനെ കുറിച്ചും ആയിഷ പ്രതികരിച്ചു. തമന്നയുടെയോ നോറ ഫതേഹിയുടെയോ പാത പിന്തുടരുകയല്ല താനെന്നും സ്വന്തമായി സ്ഥാനം നേടാനാണ് ശ്രമിക്കുന്നതെന്നും താരം പറഞ്ഞു. ടിവി പരമ്പരകളില്‍ തുടങ്ങി ബോളിവുഡില്‍ ശ്രദ്ധേയതാരമായി മാറിയ നടിയായ അയേഷ ഖാന്‍ ബിഗ് ബോസ് പതിനേഴാം സീസണില്‍ മത്സരാര്‍ഥിയായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :