അനുബന്ധ വാര്‍ത്തകള്‍
- വനിതാദിനത്തിൽ മനുസ്മൃതി വചനങ്ങൾ പങ്കുവെച്ച് മോഹൻലാൽ: രൂക്ഷവിമർശനവുമായി സോഷ്യൽമീഡിയ
- 'ആറാട്ട്' ഷൂട്ടിംഗ് അവസാനഘട്ടത്തിലേക്ക്, ഒരിക്കല്‍ കൂടി നെയ്യാറ്റിന്‍കര ഗോപന്റെ വേഷമണിഞ്ഞ് മോഹന്‍ലാല്‍
- മോഹന്‍ലാലിന്റെ 'ആറാട്ട്'ന് 4 ദിവസത്തെ ഷൂട്ടിംഗ് കൂടി ബാക്കി, പുതിയ വിവരങ്ങള്‍ ഇതാ !
- 'ആറാട്ടില്‍ മോഹന്‍ലാലിന്റെ വണ്‍മാന്‍ഷോ', പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് നടന് പ്രശാന്ത് അലക്സാണ്ടര്‍
- ദൃശ്യം 3 ഞങ്ങളും ആഗ്രഹിക്കുന്നുണ്ട്: ലാൽ സാറും ജീത്തുവും അതേപറ്റി സംസാരിക്കുന്നുണ്ട്: ആന്റണി പെരുമ്പാവൂർ
ആറാട്ടിലെ ഗാനത്തിൽ ഏ ആർ റഹ്മാനും മോഹൻലാലും ഒന്നിച്ചെത്തുന്നു, ചിത്രീകരണം ചെന്നൈയിൽ
മോഹൻലാൽ നായകനായെത്തുന്ന ആറാട്ട് എന്ന സിനിമയുടെ ഗാനരംഗത്തിൽ എആർ റഹ്മാനും എത്തുന്നതായി റിപ്പോർട്ട്. മലയാളത്തിലെ ഏറ്റവും ചിലവേറിയ ഗാനചിത്രീകരണമാണ് ആറാട്ടിൽ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. യോദ്ധ,ഇരുവർ എന്നീ ചിത്രങ്ങൾക്ക് ശേഷം മോഹൻലാലും എആർ റഹ്മാനും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ആറാട്ടിനുണ്ട്.
ഇതിന് മുൻപ് വിജയ് ആറ്റ്‌ലി ചിത്രമായ ബിഗിലിന്റെ ഗാനരംഗത്തിലും എ ആർ റഹ്മാൻ അഭിനയിച്ചിരുന്നു.നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ ആറാട്ടിലെത്തുന്നത്. ഉദയ്‌കൃഷ്‌ണയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ബി ഉണ്ണികൃഷ്‌ണൻ ഒരുക്കുന്ന ചിത്രം ഒരു മാസ് എന്റർടൈൻമെന്റ് ആയാണ് ഒരുങ്ങുന്നത്.