അനുബന്ധ വാര്‍ത്തകള്‍
- 'നായാട്ട്'ലെ ലുക്ക് വെളിപ്പെടുത്തി കുഞ്ചാക്കോ ബോബന്‍, ഏപ്രില്‍ എട്ടിന് ചിത്രം തിയേറ്ററുകളിലേക്ക്
- 'കുഞ്ചാക്കോ ബോബനോട് ആദ്യം ഉണ്ടായ വികാരം കട്ട ആസൂയ', മനസ്സ് തുറന്ന് രമേശ് പിഷാരടി
- ഒരു വര്‍ഷത്തിനു ശേഷം കുഞ്ചാക്കോ ബോബന്‍ ചിത്രം തിയേറ്ററില്‍, ആദ്യം തന്നെ സിനിമ കണ്ട് 'മോഹന്‍കുമാര്‍ ഫാന്‍സ്' ടീം
- 'നല്ലവനായ ഉണ്ണി ഇനി സല്‍സ്വഭാവി സജിമോന്‍', രമേഷ് പിഷാരടിയെ പരിചയപ്പെടുത്തി 'മോഹന്‍കുമാര്‍ ഫാന്‍സ്' മൂന്നാം ടീസര്‍
- കുഞ്ചാക്കോ ബോബന്‍-അരവിന്ദ് സ്വാമി ചിത്രത്തില്‍ നായികയാകാന്‍ തെലുങ്ക് നടി ഈഷ റെബ്ബ, 'ഒറ്റ്' ചിത്രീകരണം ഉടന്‍
മലയാളത്തിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കാന്‍ നയന്‍താര, കുഞ്ചാക്കോ ബോബന്റെ മിസ്റ്ററി ത്രില്ലര്‍ 'നിഴല്‍' റിലീസ് പ്രഖ്യാപിച്ചു !
മലയാള സിനിമയിലേക്കുള്ള തന്റെ തിരിച്ചുവരവ് ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് നായന്‍താര. ഒരിക്കല്‍ കൂടി പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ കുഞ്ചാക്കോ ബോബനും എത്തുമ്പോള്‍ 'നിഴല്‍' പ്രതീക്ഷിക്കാന്‍ ചിലതുണ്ട്. സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഏപ്രില്‍ നാലിന് നിഴല്‍ തിയേറ്ററുകളിലെത്തും.
ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റായ ജോണ്‍ ബേബിയായി ചാക്കോച്ചന്‍ വേഷമിടുന്നു. മൂക്കില്‍ മുറിപ്പാട് ഉള്ളതും മുഖത്ത് മാസ്‌ക് വെച്ചിട്ട് ഉള്ളതുമായ കുഞ്ചാക്കോ ബോബന്റെ ലുക്ക് പുറത്തുവന്നിരുന്നു. എന്നാല്‍ നയന്‍താരയുടെ കഥാപാത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ജന്മദിനത്തോടനുബന്ധിച്ച് നടിയുടെ ഫസ്റ്റ് ലുക്ക് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ശക്തമായ സ്ത്രീ കഥാപാത്രത്തെയാണ് നയന്‍താര ചിത്രത്തില്‍ കൈകാര്യം ചെയ്യുന്നത്.അപ്പു എന്‍ ഭട്ടതിരി സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് സഞ്ജീവാണ്.