1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. AR Rahman's children against trolls

'എന്റെ പിതാവ് ഇതിഹാസമാണ്, വല്ല പണിയും എടുത്ത് ജീവിക്കാൻ നോക്ക്': ട്രോളുകൾക്കെതിരെ എ.ആർ റഹ്‌മാന്റെ മക്കൾ

AR Rahman's children against trolls
എആര്‍ റഹ്‌മാന്റെ വിവാഹ മോചനം സംബന്ധിച്ച ഊഹാപോഹങ്ങൾ സോഷ്യൽ മീഡിയയിൽ തകൃതിയായി നടക്കുന്നുണ്ട്. റഹ്‌മാനും സൈറ ബാനുവും തങ്ങൾ പിരിയുകയാണെന്ന് അറിയിച്ചതിന് പിന്നാലെ റഹ്‌മാനെ ചുറ്റിപ്പറ്റി ചില കഥകളും പ്രചരിച്ച് തുടങ്ങി. റഹ്‌മാനെതിരെ സോഷ്യൽ മീഡിയയിൽ പരിഹാസ ട്രോളുകൾ കുമിഞ്ഞ്‍കൂടിയതോടെ പ്രതികരണവുമായി റഹ്‌മാന്റെ മക്കൾ.
 
ഇതിനിടെ വിവാദങ്ങളോട് റഹ്‌മാന്റെ മകള്‍ റഹീമയും പ്രതികരിച്ചിരുന്നു. വിദ്വേഷികളാണ് കിവംദന്തികള്‍ കൊണ്ടുനടക്കുകയെന്നും
വിഡ്ഢികൾ അത് പ്രചരിപ്പിക്കുമെന്നും റഹീമ പറഞ്ഞു. മന്ദബുദ്ധികളാകും അവ വിശ്വസിക്കുക എന്നാണ് മകളുടെ പരിഹാസം.
 
തന്റെ സംഗീതം കൊണ്ട് മാത്രമല്ല, തന്റെ ജീവിതത്തില്‍ പാലിക്കുന്ന മൂല്യങ്ങള്‍ കൊണ്ടു കൂടിയാണ് റഹ്‌മാന്‍ ഇതിഹാസമായി മാറുന്നതെന്ന് മകൻ അമീൻ കുറിച്ചു.
 
തന്നെയും റഹ്‌മാനെയും ചേർത്ത് പ്രചരിക്കുന്ന ട്രോളുകൾക്ക് റഹ്‌മാന്റെ ബാന്റിലെ ബാസിസ്റ്റായ മോഹിനി ഡേ വ്യക്തമായ മറുപടി നൽകി. ശുദ്ധ വിവരക്കേട് എന്നാണ് മോഹിനി ഇതേക്കുറിച്ച് പറയുന്നത്. ഇന്റർവ്യൂനായി നിരവധി പേരാണ് മോഹിനിയെ സമീപിച്ചിരിക്കുന്നത്. മറ്റുള്ളവരുടെ വിവരക്കേടിന് ഇന്ധനം പകരാന്‍ താനില്ലെന്ന് മോഹിനി അറിയിച്ചു. 
About Writer
നിഹാരിക കെ എസ്
അടുത്ത ലേഖനം
ആണായി പിറന്നോനേ ദൈവം പാതി സാത്താനേ...! ഹെവി വയലൻസെന്ന് കാട്ടി യൂട്യൂബ് നീക്കം ചെയ്ത മാർക്കോ സോങ് തിരിച്ചെത്തി