അനുബന്ധ വാര്‍ത്തകള്‍
- ഐശ്വര്യ ലക്ഷ്മിയെ ലിപ് ലോക്ക് ചെയ്യണമെന്ന് ആറാട്ടണ്ണന്; ഷേക്ക് ഹാൻഡ് നൽകാതെ തിരിഞ്ഞ് നടന്ന ഐശ്വര്യ ലക്ഷ്മി!
- 'പിറകിൽ നിന്ന് വന്ന് അയാളെന്നെ കെട്ടിപ്പിടിച്ചു, രണ്ട് സെക്കൻഡ് എന്റെ ശരീരം മുഴുവൻ വിറച്ചു': ഐശ്വര്യ ലക്ഷ്മി
- 'ഈ വളർച്ചയൊക്കെ മതി!'; ശിവകാർത്തികേയനെ ഒതുക്കാൻ ശ്രമിച്ച സൂര്യയുടെ കുടുംബം!
- പിക് ഓഫ് ദി ഇയർ! വിവാദങ്ങള്‍ക്കിടെ ഒരേ ചടങ്ങിനെത്തി നയന്‍താരയും ധനുഷും; കണ്ട ഭാവം നടിക്കാതെ താരങ്ങൾ
- സംഭവം ഹിറ്റടിച്ചപ്പോള്‍ ഒഴിവാക്കി?. അമരന്റെയും റൗഡി ബേബിയുടെയും സക്സസ് പോസ്റ്ററുകളില്‍ സായ് പല്ലവി എവിടെ? വിമര്‍ശനവുമായി ചിന്മയി
ഒന്നിക്കാനില്ല, പിരിയുകയാണ്; കോടതിയിലെത്തി ധനുഷും ഐശ്വര്യയും
വിവാഹ ജീവിതം അവസാനിപ്പിക്കുകയാണെന്ന തീരുമാനത്തിൽ ഉറച്ച് നടൻ ധനുഷും ഐശ്വര്യ രജനികാന്തും. രണ്ടുവർഷം മുന്നെയായിരുന്നു ഡിവോഴ്സ് പ്രഖ്യാപനം. ചെന്നൈയിലെ കുടുംബ കോടതിയിൽ ഇരുവരും വിവാഹ മോചന ഹർജി സമർപ്പിച്ചെന്ന വാർത്തയും പുറത്ത് വന്നിരുന്നു. രണ്ട് വർഷത്തെ നിയമപോരാട്ടങ്ങൾക്കൊടുവിൽ ഇരുവരും ഒരുമിച്ച് കഴിഞ്ഞ ദിവസം കുടുംബ കോടതിയിൽ ഹാജരായി.
ഇരുവർക്കും അടുത്ത ആഴ്ച വിവാഹമോചനം ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ട്. നവംബർ 20-ന് കോടതിയിൽ ഹാജരായ ഇരുവരുടെയും ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ നിറയുകയാണ്. മുമ്പ് മൂന്ന് തവണ കേസ് പരിഗണിച്ചിരുന്നു. നവംബർ 27-ന് ധനുഷിൻ്റെയും ഐശ്വര്യയുടെയും വിവാഹമോചന ഹർജിയിൽ അന്തിമ വിധി വരുമെന്നാണ് റിപ്പോർട്ട്.
18 വർഷങ്ങൾക്ക് മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. 2004ലായിരുന്നു ധനുഷും രജനികാന്തിന്റെ മകൾകൂടിയായ ഐശ്വര്യയുമായുള്ള വിവാഹം. ഇവർക്ക് യാത്ര, ലിംഗാ എന്നീ രണ്ട് മക്കളുമുണ്ട്. ധനുഷ് നായകനായ ത്രീ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ സംവിധായികയായി അരങ്ങേറുന്നത്. കഴിഞ്ഞവർഷം ലാൽസലാം എന്ന ചിത്രം ഐശ്വര്യ സംവിധാനം ചെയ്തിരുന്നു.