1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Ratheena movie pathirathri wrapped up

പ്രധാനകഥാപാത്രങ്ങളായി സൗബിനും നവ്യയും, പുഴു സംവിധായികയുടെ പുതിയ സിനിമ പാതിരാത്രിയ്ക്ക് പാക്കപ്പ്

Ratheena
മമ്മൂട്ടി ചിത്രമായ പുഴുവിന് ശേഷം രത്തീന പിടി സംവിധാനം ചെയ്യുന്ന പാതിരാത്രി എന്ന സിനിമയുടെ ചിത്രീകരണം എറണാകുളത്ത് പൂര്‍ത്തിയായി. സൗബിന്‍ ഷാഹിര്‍, നവ്യാ നായര്‍ എന്നിവരാണ് സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2 പോലീസുകാരുടെ ജീവിതമാണ് സിനിമ പറയുന്നത്.
 
ഭ്രമയുഗത്തിന് ശേഷം ഷഹനാദ് ജലാല്‍ ക്യാമറ കൈകാര്യം ചെയ്യുന്ന സിനിമയാണ് പാതിരാത്രി. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസറാണ് സിനിമ നിര്‍മിക്കുന്നത്. ആന്‍ അഗസ്റ്റിന്‍, ആത്മീയ, സണ്ണി വെയ്ന്‍, ശബരീഷ് വര്‍മ, ഹരിശ്രീ അശോകന്‍, ഇന്‍സ്രന്‍സ് എന്നിവര്‍ക്കൊപ്പം പ്രമുഖ കന്നഡ നടനായ അച്ച്യുത് കുമാറും സിനിമയില്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു.
അടുത്ത ലേഖനം
മോഹൻലാലും ഫഹദ് ഫാസിലും നേർക്കുനേർ; സിനിമ നിന്നുപോയത് ഒരൊറ്റ വാക്കിൽ!