1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Anurag Kashyap about Sushant Singh

Anurag Kashyap: അതോടെ സുശാന്ത് എന്നോട് സംസാരിക്കാതെയായി: തുറന്നു പറഞ്ഞ് അനുരാഗ് കശ്യപ്

Anurag Kashyap
അനുരാഗ് കശ്യപ് സംവിധാനം ചെയ്ത് പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് നിഷാഞ്ചി. സിനിമയുടെ പ്രൊമോഷൻ തിരക്കിലാണ് സംവിധായകൻ. പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ അന്തരിച്ച നടൻ സുശാന്ത് സിങ് രജ്പുത്തിനെ കുറിച്ച് അനുരാഗ് കശ്യപ് പറയുന്നുണ്ട്. 
 
സുശാന്തിനെ നായകനാക്കി താൻ ഈ പ്രോജക്ട് പ്രഖ്യാപിച്ചിരുന്നുവെന്ന് അനുരാഗ് പറയുന്നു. സുശാന്ത് ആയിരുന്നു തന്റെ നായകനെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, കരൺ ജോഹറിന്റെ ധർമ പ്രൊഡക്ഷൻസിൽ നിന്ന് ചിത്രങ്ങൾ വന്നതിന് ശേഷം സുശാന്ത് തന്നോട് സംസാരിക്കുന്നത് പോലും നിർത്തിയെന്ന് അദ്ദേഹം പറയുന്നു. 
 
അതേസമയം, 2016 ൽ പുറത്തിറങ്ങിയ എം.എസ് ധോണി എന്ന ചിത്രത്തിലോടോടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. സുശാന്തിന്റെ കരിയർ തന്നെ മാറ്റിമറിക്കാൻ ഈ സിനിമയ്ക്കായി. പിന്നീട് നിരവധി മികച്ച സിനിമകൾ അദ്ദേഹം ചെയ്തു. 2020 ൽ അദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നു.   
അടുത്ത ലേഖനം
Hridayapoorvvam Mohanlal: 'ഹൃദയപൂർവ്വം' തിയേറ്ററിലെത്തിയവർ ഞെട്ടി; കാണികൾക്കിടയിൽ മോഹൻലാലും കുടുംബവും!