1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Anumol's Instagram post goes viral

നിറത്തിന്റെയും ജാതിയുടെയും പേരില്‍ ആള്‍ക്കാരെ വിലയിരുത്തുന്നത് അവസാനിപ്പിക്കണം: അനുമോള്‍

അനുമോള്‍
ചുരുങ്ങിയ കാലം കൊണ്ട് തന്നെ മികച്ച വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടിയാണ് അനുമോള്‍. ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുള്ള താരം നിറത്തിന്റെയും ജാതിയുടെയുമൊക്കെ പേരില്‍ ആള്‍ക്കാരെ വിലയിരുത്തുന്നത് അവസാനിപ്പിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ്.
 
' വസ്ത്രങ്ങള്‍, ആക്സസറൈസുകള്‍, വാക്കുകള്‍, ലിംഗഭേദം, നിറം, ജാതി, മതം, വലുപ്പം എന്നിവ അടിസ്ഥാനമാക്കി പരസ്പരം വിലയിരുത്തുന്നത് അവസാനിപ്പിക്കണമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ആളുകള്‍ സ്വയം കൂടുതല്‍ യാഥാര്‍ഥ്യവും ആത്മാര്‍ത്ഥവുമായിരിക്കട്ടെ. എല്ലാവരേയും അംഗീകരിക്കുക.'- അനുമോള്‍ കുറിച്ചു
 
 ടായ എന്ന സംസ്‌കൃത സിനിമയിലാണ് നടി ഒടുവിലായി അഭിനയിച്ചത്. നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
'രാമരാജുവും ഭീമും'; 'ആര്‍ആര്‍ആര്‍' പുത്തന്‍ പോസ്റ്റര്‍ പുറത്തിറക്കി സംവിധായകന്‍ രാജമൗലി