നിറം മാറ്റാനുള്ള ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്‌സ്ആപ്പ്

അഭിറാം മനോഹർ| Last Modified ശനി, 3 ഏപ്രില്‍ 2021 (10:51 IST)
വാട്‌സ്ആപ്പിന്റെ ഉള്ളിൽ നിറം മാറ്റാനുള്ള ഫീച്ചർ വാട്‌സ്ആപ്പ് അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്. ആപ്പിന്റെ ഫീച്ചറുകൾ പുറത്തുവിടുന്ന
വാട്‌സ്ആപ്പിന്റെ ബീറ്റ ഇൻ‌ഫോയാണ് ഈ വിവരം ട്വീറ്റ് ചെയ്‌തത്.

അതേസമയം എന്ന് മുതലാണ് ഈ ഫീച്ചർ നിലവിൽ വരിക എന്ന സംബന്ധിച്ച് ഫേസ്‌ബുക്ക് ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ് വിശദീകരണം നൽകിയിട്ടില്ല. വോയിസ് സന്ദേശങ്ങളുടെ പ്ലേബാക്ക് സ്പീഡ് ക്രമീകരിക്കുന്ന രീതിയിലുള്ള ഫീച്ചർ ഉടൻ വാട്‍സ്ആപ്പ് അവതരിപ്പിച്ചേക്കും എന്നും റിപ്പോർട്ടുകളുണ്ട്.

ഐഒഎസ് ഉപഭോക്താക്കൾക്ക് ഇത് ലഭിക്കുന്നുണ്ട്. വാട്ട്സ് ആപ്പ് 2.21.60.11 പതിപ്പിലാണ് ഈ ഫീച്ചർ ലഭിക്കുക. 1x,1.5 x ,2x സ്പീഡിലാണ് വോയിസ് ഫീച്ചർ ലഭിക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :