അനുബന്ധ വാര്‍ത്തകള്‍
- 'മരക്കാര്‍' 500 ക്ലബ്ബില്‍ കയറുമോ ? മോഹന്‍ലാലിന്റെ മറുപടി ഇങ്ങനെ !
- ദൈര്‍ഘ്യം തിരിച്ചടിയാകും; ആന്റണി പെരുമ്പാവൂര്‍ തിയറ്റര്‍ റിലീസിനെ എതിര്‍ക്കാന്‍ പ്രധാന കാരണം ഇതാണ്
- മരക്കാര്‍ ഉടന്‍ ഒ.ടി.ടി. പ്ലാറ്റ്ഫോമില്‍
- അച്ഛനെ സാക്ഷിനിര്‍ത്തി കൈയടി വാങ്ങിക്കൂട്ടി മകന്; പ്രണവ് മോഹന്‍ലാലിന്റെ പ്രകടനം ഗംഭീരമെന്ന് പ്രേക്ഷകര്‍
- മരക്കാറിന് ഉണ്ണിമുകുന്ദന്റെ റിവ്യൂ, കുറിപ്പ് വായിക്കാം
ഇങ്ങനെ പോയാല്‍ ഉടന്‍ 300 കോടി കളക്ഷനിലെത്തും: ആന്റണി പെരുമ്പാവൂര്‍
മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഉടന്‍ 300 കോടി ക്ലബില്‍ എത്തുമെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. ഇന്ന് റിലീസ് ചെയ്ത സിനിമയ്ക്ക് തിയറ്ററുകളില്‍ ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അര്‍ധരാത്രി 12 മുതല്‍ ഫാന്‍സ് ഷോ ഉണ്ടായിരുന്നു. ഇപ്പോഴത്തെ ഈ പോക്ക് പോയാല്‍ സിനിമ ഉടന്‍ 300 കോടി കളക്ഷന്‍ നേടുമെന്ന് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. മരക്കാറിന് കിട്ടികൊണ്ടിരിക്കുന്ന ആരവവും ബഹളവുമെല്ലാം നേരത്തെ മനസില്‍ കണ്ടതാണെന്നും ആന്റണി പറഞ്ഞു. 'നമ്മള്‍ മനസില്‍ കണ്ട കാര്യം നേരില്‍ സംഭവിക്കുന്നതിന്റെ സന്തോഷം ഉണ്ട്. ഈയൊരു ആവേശം നില നിന്നാല്‍ പത്ത് പതിനഞ്ച് ദിവസത്തിനുള്ളില്‍ മരക്കാര്‍ അറബിക്കടലിന്റെ സിംഹം 300 കോടി ക്ലബില്‍ ഇടം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്,' സിനിമ കണ്ട ശേഷം ആന്റണി പറഞ്ഞു.
അടുത്ത ലേഖനം