മകളുടെ ഒന്നാം പിറന്നാള്‍ ആഘോഷമാക്കാന്‍ ഭാമ, വീഡിയോ

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 2 ഡിസം‌ബര്‍ 2021 (16:56 IST)

മകളുടെ ഒന്നാം പിറന്നാള്‍ ആഘോഷമാക്കാന്‍ തന്നെയാണ് നടി ഭാമയുടെ തീരുമാനം. സംവൃത സുനില്‍, സരയൂ മോഹന്‍, രാധിക തുടങ്ങി സുഹൃത്തുക്കളെല്ലാം താര പുത്രിക്ക് ആശംസകള്‍ നേര്‍ന്നു.
മകള്‍ക്കൊപ്പമുള്ള വീഡിയോ താരം പങ്കുവെച്ചു.
ജീവിതത്തിലെ മനോഹരമായ കാലഘട്ടത്തിലൂടെയാണ് നടി കടന്നുപോകുന്നത്.മകള്‍ ജനിച്ച് ഏറെ മാസങ്ങള്‍ക്കുശേഷമാണ് അമ്മയായ വിവരം ലോകത്തെ അറിയിച്ചത്.

2007 ലെ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലാണ് നടി അഭിനയലോകത്തേക്ക് എത്തുന്നത്. ഒരു പരസ്യ ചിത്രത്തിന്റെ ഇടക്ക് ലോഹിതദാസ് ഭാമയെ കാണാന്‍ ഇടയാവുകയും പിന്നീട് നിവേദ്യം എന്ന സിനിമയിലേക്ക് ക്ഷണിക്കുകയും ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :