അനുബന്ധ വാര്‍ത്തകള്‍
- ഇതാദ്യമായി വെബ് സീരീസ് സംവിധാനം ചെയ്യാന്‍ പൃഥ്വിരാജ്, നായകനായും നടന് തന്നെ എത്തും
- ഹോട്ടല്‍ ബില്ല് അടച്ചില്ല, കാളിദാസ് ജയറാം ഉള്‍പ്പെടെയുള്ളവരെ തടഞ്ഞുവച്ച് ജീവനക്കാര്‍
- ക്ലിന്റൺ-മോണിക്ക വിവാദം വെബ് സീരീസാകുന്നു, ട്രെയ്ലർ പുറത്ത്
- റാഷി ഖന്നയ്ക്കും ഷാഹിദ് കപൂറിനും ഒപ്പം വിജയസേതുപതി, 'സണ്ണി' ഷൂട്ടിങ് ആരംഭിച്ചു
- ബാഹുബലിയുടെ വെബ് സിരീസില്‍ നയന്‍താരയും,'ബാഹുബലി: ബിഫോര്‍ ദി ബിഗിനിംഗ്' വരുന്നു
അമീഷ് ത്രിപാഠിയുടെ ശിവ ട്രിലോജി വെബ് സീരീസാകുന്നു
അമീഷ് ത്രിപാഠിയുടെ ശിവ നോവൻ പരമ്പര വെബ് സീരീസാകുന്നു. മെലൂഹയിലെ ചിരഞ്ജീവികൾ, നാഗന്മാരുടെ രഹസ്യം, വായുപുത്രന്മാരുടെ ശപഥം എന്നീ നോവലുകളാണ് വെബ് സീരീസാകുന്നത്.. ഇതിൽ ആദ്യ നോവലായ മെലൂഹയിലെ ചിരഞ്ജീവികൾ ശേഖർ കപൂർ സംവിധാനം ചെയ്യും.
മിസ്റ്റർ ഇന്ത്യ, ബാൻഡിറ്റ് ക്വീൻ എന്നീ ചിത്രങ്ങളിലൂടെ ഏറെ നിരൂപക പ്രശംസ ഏറ്റുവാങ്ങിയിട്ടുള്ള സംവിധായകനാണ് ശേഖർ കപൂർ.ഇൻ്റർനാഷണൽ ആർട്ട് മെഷീനാണ് പരമ്പര നിർമിക്കുക. ശിവ എന്ന പേരിലാകും പരമ്പര പുറത്തിറങ്ങുക.
അസാധാരണമായ പാത്ര സൃഷ്ടിപ്പും മിത്തിൽ നിന്ന് കൃത്യമായി അഡാപ്റ്റ് ചെയ്തുണ്ടാക്കിയിരിക്കുന്ന ലോകവും വിവരണങ്ങളുമായി ഏറെ പ്രശംസ ഏറ്റുവാങ്ങിയിട്ടുള്ള പുസ്‌തകമാണ് ശിവ ട്രിലോജി.