ബാഹുബലിയുടെ വെബ് സിരീസില്‍ നയന്‍താരയും,'ബാഹുബലി: ബിഫോര്‍ ദി ബിഗിനിംഗ്' വരുന്നു

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 21 ജൂലൈ 2021 (08:56 IST)

കൈനിറയെ ചിത്രങ്ങളുള്ള തെന്നിന്ത്യന്‍ താരമാണ് നയന്‍താര. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഒട്ടേറെ ആരാധകരുള്ള നടിയുടെ ഓരോ സിനിമകളും ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ നടി വെബ് സിരീസുകളിലേക്കും കടക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എല്ലാവര്‍ക്കും ആവേശം തരുന്ന ഒരു കഥാപാത്രത്തെ നയന്‍സ് അവതരിപ്പിക്കുമെന്നും കേള്‍ക്കുന്നു.'ബാഹുബലി: ബിഫോര്‍ ദി ബിഗിനിംഗ്' ആവും നയന്‍താരയുടെ ആദ്യ വെബ് സിരീസ് എന്നാണ് വിവരം.

ബാഹുബലി നിര്‍മാതാക്കളും അര്‍ക്ക മീഡിയ വര്‍ക്ക്‌സും എസ് എസ് രാജമൗലിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന നെറ്റ്ഫ്‌ളിക്‌സ് ഒറിജിനല്‍ വെബ് സിരീസ് ആണിത്. അതേസമയം നയന്‍താര ഏത് വേഷത്തിലാണ് എത്തുന്നത് എന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെയും പുറത്തുവന്നിട്ടില്ല.

രണ്ടുഭാഗങ്ങളായി പുറത്തിറങ്ങിയാല്‍ ബാഹുബലി സിനിമകളില്‍ രമ്യ കൃഷ്ണന്‍ അവതരിപ്പിച്ച 'ശിവകാമി'യെ സിരീസില്‍ അവതരിപ്പിക്കുന്നത് വമിഖ ഗബ്ബിയാണ്. ഗോദയില്‍ ഗുസ്തി താരമായെത്തിയ നടി സോഷ്യല്‍ മീഡിയയിലും സജീവമാണ്.

ആനന്ദ് നീലകണ്ഠന്റെ 'ദി റൈസ് ഓഫ് ശിവകാമിയുടെ' പുസ്തകത്തെ ആസ്പദമാക്കിയാണ് സീരീസ് നിര്‍മ്മിക്കുന്നത്. ഒരു മണിക്കൂര്‍ വീതമുള്ള ഒമ്പത് ഭാഗങ്ങളാണ് സീരീസില്‍ ഉണ്ടാക്കുക.രാഹുല്‍ ബോസ്, അതുല്‍ കുല്‍ക്കര്‍ണി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :