മേഘ്‌ന രാജും ജൂനിയര്‍ ചീരുവും, സര്‍പ്രൈസ് സമ്മാനങ്ങളുമായി പ്രിയപ്പെട്ടവര്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 26 ഏപ്രില്‍ 2021 (12:52 IST)

ജനിച്ചപ്പോഴേ ഒരുപാട് ആരാധകരാണ് നടി മേഘ്‌ന രാജിന്റെ മകന്‍ ജൂനിയര്‍ ചീരുവിന്. മകനെ ഒരു നോക്ക് കാണാനാകാതെ ചീരുവിന്റെ അച്ഛനും നടനുമായ ചിരഞ്ജീവി സര്‍ജ യാത്രയായപ്പോള്‍ മേഘ്‌ന ഗര്‍ഭിണിയായിരുന്നു. വീണ്ടും മാസങ്ങളുടെ കാത്തിരിപ്പിന് ശേഷം കുടുംബത്തില്‍ സന്തോഷവുമായാണ് ജൂനിയര്‍ ചീരു എത്തിയത്. അവന്റെ വരവ് മേഘ്‌നയുടെ മുഖത്ത് വീണ്ടും ചിരി കൊണ്ടുവരാനായി. മകന് ആറുമാസം തികഞ്ഞതിന്റെ സന്തോഷത്തിലാണ് നടി.

കുഞ്ഞിന് സര്‍പ്രൈസ് സമ്മാനങ്ങള്‍ നല്‍കിയ എല്ലാവര്‍ക്കുംമേഘ്‌ന നന്ദി അറിയിച്ചു. ഐ ആം ഹാഫ് വേ റ്റു 1 എന്നെഴുതിയ കേക്കും നിരവധി സമ്മാനപ്പൊതികളും ബലൂണുകളും എല്ലാമാണ് ജൂനിയര്‍ ചീരുവിന് പ്രിയപ്പെട്ടവര്‍ നല്‍കിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 22നാണ് മേഘ്‌ന രാജിന് കുഞ്ഞ് ജനിച്ചത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :