കമല്‍ഹാസനും സംവിധായകന്‍ വെട്രിമാരനും ഒന്നിക്കുന്നു, ബിഗ് ബജറ്റ് ചിത്രം അണിയറയിലൊരുങ്ങുന്നു !

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 30 ജൂണ്‍ 2021 (15:50 IST)

കമല്‍ഹാസനും വെട്രിമാരനും ബിഗ് ബജറ്റ് ചിത്രത്തിനായി കൈകോര്‍ക്കുന്നു. അണിയറയില്‍ പുതിയൊരു സിനിമ ഒരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.ഒരു ജനപ്രിയ നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം. കഥ കമലിന് ഇഷ്ടമായെന്നും സമീപഭാവിയില്‍ തന്നെ ചിത്രീകരണം ആരംഭിക്കുമെന്നും പറയപ്പെടുന്നു.

ഗോപുരം ഫിലിംസ് ചിത്രം നിര്‍മ്മിക്കും. എല്ലാം ശരിയായാല്‍ വൈകാതെ തന്നെ ഔദ്യോഗിക പ്രഖ്യാപനം പുറത്തുവരും.

ലോകേഷ് കനഗരാജ് സംവിധാനം ചെയ്യുന്ന 'വിക്രം' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിലേക്ക് കടക്കാനിരിക്കുകയാണ് കമല്‍ ഹാസന്‍.അതേസമയം, 'ഇന്ത്യന്‍ 2' ചിത്രീകരണം നീളുകയുമാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :