അനുബന്ധ വാര്‍ത്തകള്‍
- പ്രപഞ്ചം നിലനിൽക്കുന്നിടത്തോളം ആധാർ വിവരങ്ങൾ പുറത്തു പോകില്ല; ഹാക്ക് ചെയ്യുക അസാധ്യമെന്നും യുഐഡിഎഐ സുപ്രീംകോടതിയില്‍
- ഒരു ചെറുപ്പക്കാരന് മമ്മൂട്ടിയോട് കഥ പറയാന്‍ പോയ കഥ, പിന്നീടയാള്‍ ഒരു തകര്‍പ്പന്‍ മമ്മൂട്ടിച്ചിത്രം ഒരുക്കി!
- മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ യാത്ര വിവാദമാക്കേണ്ടതില്ല: കെ എം മാണി
- ഞാന്‍ മോഷണം നടത്തിയെന്ന മട്ടിലാണ് പ്രചരണം, ഇതിനൊന്നും മറുപടി പറയുന്നില്ല: പിണറായി
- മാസ്റ്റര്‍ പീസിന് രണ്ടാം ഭാഗം, മമ്മൂട്ടിയുടെ വമ്പന്‍ സിനിമ അണിയറയില്‍ ?
അജയ് ദേവ്ഗണിന് ഹെലികോപ്ടര്‍ അപകടത്തില്‍ ഗുരുതര പരുക്കെന്ന് വാട്സ്ആപ് വാര്‍ത്ത; പൂര്‍ണ ആരോഗ്യവാനായി വീട്ടിലുണ്ടെന്ന് ബന്ധുക്കള്‍
ഹെലികോപ്ടര്‍ അപകടത്തില്‍ ഹിന്ദി സൂപ്പര്‍താരം അജയ് ദേവ്ഗണിന് ഗുരുതരമായി പരുക്കേറ്റതായി കഴിഞ്ഞ ദിവസം മുതല്‍ വാട്സ്ആപ് ഗ്രൂപ്പുകളില്‍ വാര്‍ത്ത പ്രചരിക്കുകയാണ്. എന്നാല്‍ ഇതൊരു വ്യാജവാര്ത്തയാണെന്നുള്ളതാണ് സത്യം.
തന്റെ സ്വന്തം ഹെലികോപ്ടറില്‍ യാത്ര ചെയ്യുമ്പോഴാണ് മഹാബലേശ്വറിന് സമീപം അപകടമുണ്ടായതെന്നാണ് വാര്‍ത്ത പരന്നത്. എന്നാല്‍ ഈ വാര്‍ത്ത പ്രചരിക്കുമ്പോള്‍ അജയ് പൂര്‍ണ ആരോഗ്യവാനായി സ്വന്തം വീട്ടില്‍ ഉണ്ടായിരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.
അങ്ങനെ ഒരപകടം നടന്നിട്ടില്ലെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഈ വാട്സാപ് സന്ദേശങ്ങളുടെ ഉറവിടം അന്വേഷിക്കുകയാണ് ഇപ്പോള്‍ പൊലീസ്.