അനുബന്ധ വാര്‍ത്തകള്‍
- മാസ്റ്റര്‍പീസ് മാസ് കളക്ഷന്‍ - 6 ദിവസം 21.6 കോടി; മമ്മൂട്ടി ബോക്സോഫീസ് ഭരിക്കുന്നു!
- മാസ്റ്റര്‍പീസ് ബ്രഹ്മാണ്ഡം, കിടിലന്‍ ആക്ഷന്‍ എന്റര്ടെയ്നര്; മമ്മൂട്ടി ഉജ്ജ്വലം! - ആദ്യ റിവ്യൂ
- കേരളമാകെ മാസ്റ്റര്‍പീസ് മാനിയ, മമ്മൂട്ടി തരംഗം; റെക്കോര്‍ഡുകള്‍ തകരാന്‍ മണിക്കൂറുകള്‍ മാത്രം!
- മാസ്റ്റര്‍പീസ് സിംഹഗര്‍ജ്ജനം വ്യാഴാഴ്ച; മമ്മൂട്ടി എഡ്ഡിയായി വരുമ്പോള്‍ തകരാന്‍ റെക്കോര്‍ഡുകള്‍ അനവധി!
- കൂളിംഗ് ഗ്ലാസ് വയ്ക്കുന്നത് എന്റെ വീക്നെസ് ആണെന്നാ എല്ലാരും പറയുന്നത്! - ‘ഗുണ്ടാമാഷ്’ എത്തി; മാസ്റ്റര്‍ പീസ് സൂപ്പര്‍ ട്രെയിലര്‍ കാണാം!
മാസ്റ്റര്‍ പീസിന് രണ്ടാം ഭാഗം, മമ്മൂട്ടിയുടെ വമ്പന്‍ സിനിമ അണിയറയില്‍ ?
മലയാള സിനിമയില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തുകൊണ്ട് മമ്മൂട്ടിച്ചിത്രം മാസ്റ്റര്‍ പീസ് കുതിക്കുകയാണ്. ചിത്രം 30 കോടി കളക്ഷനിലേക്ക് കടക്കുമ്പോള്‍ അണിയറയില്‍ മറ്റൊരു വലിയ ആലോചന നടക്കുന്നതായി റിപ്പോര്‍ട്ട്.
മാസ്റ്റര്‍ പീസിന് രണ്ടാം ഭാഗം ഒരുക്കുന്നതിനെക്കുറിച്ചാണ് അണിയറ പ്രവര്‍ത്തകര്‍ ആലോചിക്കുന്നതെന്നാണ് വിവരം. മമ്മൂട്ടിയുടെ കഥാപാത്രമായ എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണും ഉണ്ണി മുകുന്ദന്‍റെ കഥാപാത്രമായ ജോണ്‍ തെക്കനും മാത്രമായിരിക്കും രണ്ടാം ഭാഗത്തില്‍ തുടരുക എന്നും സൂചനയുണ്ട്.
ഈ കഥാപാത്രങ്ങളെ കേന്ദ്രമാക്കി ഒരു കഥ തിരക്കഥാകൃത്ത് ഉദയ്കൃഷ്ണ ആലോചിക്കുന്നതായും സൂചന ലഭിച്ചു. ഒരു ആക്ഷന്‍ ത്രില്ലര്‍ എന്ന ലെവലില്‍ രണ്ടാം ഭാഗം ചിത്രീകരിക്കുമെന്നാണ് അറിയുന്നത്.
അജയ് വാസുദേവ് തന്നെയായിരിക്കും ചിത്രം സംവിധാനം ചെയ്യുകയെന്നും സൂചനയുണ്ട്. എന്നാല്‍ ഈ പ്രൊജക്ട് 2019ല്‍ നടക്കാനേ സാധ്യതയുള്ളൂ. മമ്മൂട്ടിയുടെയും ഉദയ്കൃഷ്ണയുടെയും തിരക്കുകളാണ് ഇതിന് കാരണം.
മാസ്റ്റപീസില്‍ എഡ്ഡിയും ജോണ്‍ തെക്കനും ഏറ്റുമുട്ടുമ്പോള്‍ തിയേറ്ററുകളില്‍ തകര്‍പ്പന്‍ ഹര്‍ഷാരവം മുഴങ്ങിയിരുന്നു. ആ കൈയടി ഈ കഥാപാത്രങ്ങളെ വീണ്ടും കൊണ്ടുവരാന്‍ ഉദയ്കൃഷ്ണയെ പ്രേരിപ്പിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.