1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Aditi Rao Hydari

മമ്മൂട്ടിയുടെയും ദുല്‍ഖറിന്റെയും കൂടെ അഭിനയിച്ച ഈ കുട്ടിയെ അറിയുമോ ? ഇന്ന് 35 വയസ്സ് പ്രായം !

Aditi Rao Hydari (അദിതി റാവു ഹൈദരി) Indian actress
ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം സിനിമകളില്‍ ഇന്ന് അറിയപ്പെടുന്ന നടിയാണ് അദിതി റാവു ഹൈദരി.2006-ല്‍ പ്രജാപതി എന്ന മലയാള ചിത്രത്തിലൂടെയാണ് താരം സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.16 വര്‍ഷങ്ങള്‍ക്കു ശേഷം മമ്മൂട്ടിയുടെ നായിക മകന്‍ ദുല്‍ഖറിന്റെയും നായികയായി.
ദുല്‍ഖറിനൊപ്പം അദിതി പ്രധാന വേഷത്തിലെത്തിയ 'ഹേയ് സിനാമിക' ആണ് നടിയുടെ ഒടുവില്‍ റിലീസായത്.
 2007ല്‍ തമിഴ് ചിത്രമായ 'സ്രിംഗാരം'ത്തില്‍ ദേവദാസി ആയാണ് അദിതി വേഷമിട്ടത്.2011ലെ സുധീര്‍ മിശ്രയുടെ റൊമാന്റിക് ത്രില്ലറായ യേ സാലി സിന്ദഗി താരത്തെ കൂടുതല്‍ പ്രശസ്തിയാക്കി.
അദിതിക്ക് പ്രായം 35 ആണ്. 2020ല്‍ റിലീസ് ചെയ്ത സൂഫിയും സുജാതയും ആയിരുന്നു നടിയുടെ ഒടുവില്‍ റിലീസായ മലയാള ചിത്രം.
റോക്സ്റ്റാര്‍ (2011), ഹൊറര്‍ ത്രില്ലര്‍ ആയ മര്‍ഡര്‍ 3 (2013), ആക്ഷന്‍ കോമഡി ആയ ബോസ് (2013) ത്രില്ലര്‍ ആയ വസീര്‍ Wazir (2016) തുടങ്ങി 2018ല്‍ പത്മാവതി എന്ന ചിത്രത്തിലും താരം അഭിനയിച്ചു.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
വിവാഹശേഷം സിനിമയില്‍ തിരിച്ചെത്തി ലേഡി സൂപ്പര്‍സ്റ്റാര്‍, നയന്‍താരയ്ക്ക് ഊഷ്മളമായ സ്വീകരണം, ഷാരൂഖിന്റെ 'ജവാന്‍' ഒരുങ്ങുന്നു