നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ അന്തരിച്ചു

രേണുക വേണു| Last Modified ബുധന്‍, 29 ജൂണ്‍ 2022 (07:30 IST)

പ്രമുഖ തെന്നിന്ത്യന്‍ നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ അന്തരിച്ചു. തിങ്കളാഴ്ച രാത്രി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു. വിദ്യാസാഗറിന് നേരത്തെ കോവിഡ് ബാധിച്ചിരുന്നു.

2009 ലാണ് ബിസിനസുകാരനായ വിദ്യാസാഗറിനെ മീന വിവാഹം കഴിച്ചത്. ഇരുവര്‍ക്കും നൈനിക എന്ന് പേരുള്ള മകളുണ്ട്.

കോവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ് വിദ്യാസാഗറിന് ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ രൂക്ഷമായത്. വിദഗ്ധ ചികിത്സ തേടിയെങ്കിലും രോഗം മൂര്‍ച്ഛിക്കുകയായിരുന്നു.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :