'കടുവ 2' വരുന്നു, രണ്ടാം ഭാഗത്തിൽ മോഹൻലാലോ മമ്മൂട്ടിയോ എത്തും, കഥ ഇതാണ് !

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 29 ജൂണ്‍ 2022 (10:06 IST)

കടുവയ്ക്ക് രണ്ടാം ഭാഗമോ ? അതെ പറയുന്നത് തിരക്കഥാകൃത്ത് ജിനു എബ്രഹാം ആണ്.കടുവയുടെ അവസാന സീൻ കാണുമ്പോൾ ഇതിനൊരു രണ്ടാം ഭാഗം വന്നാൽ നന്നായിരിക്കുമെന്നു പ്രേക്ഷകർക്കും തോന്നുമെന്നും മമ്മൂട്ടിയോ മോഹൻലാലിനെയും ഈ ചിത്രത്തിലേക്ക് കൊണ്ടുവരണമെന്നാണ് തന്റെ ആഗ്രഹം എന്നും അദ്ദേഹം ഒരു അഭിമുഖത്തിനിടെ പറഞ്ഞു.

നിലവിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിൻറെ അപ്പൻ കടുവയായ കടുവാക്കുന്നേൽ കോരുത് മാപ്പിളയുടെ കഥയാണ് രണ്ടാം ഭാഗത്തിൽ പറയാൻ ഉദ്ദേശിക്കുന്നതെന്ന് തിരക്കഥാകൃത്ത് വെളിപ്പെടുത്തി. കടുവ ഒന്നാം ഭാഗം 90 കളിലെ കഥ പറയുമ്പോൾ രണ്ടാം ഭാഗം 50 കളിലെയും 60കളിലെയും പാലാ, മുണ്ടക്കയത്തിന്റെ, അവിടുത്തെ കുടിയേറ്റത്തിന്റെ കഥയാണതെന്നും ജിനു കൂട്ടിച്ചേർത്തു.

കടുവ ജൂലൈ 7ന് പ്രദർശനത്തിനെത്തും.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :