എവിടെ കാണുന്നില്ലല്ലോ, താമസം അമേരിക്കയിലേക്ക് മാറ്റിയോ? , അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ലെന

Actress lena, Social Media, marriage, Cinema career,നടി ലെന, വിവാഹം, സിനിമാ കരിയർ,സോഷ്യൽ മീഡിയ
അഭിറാം മനോഹർ| Last Modified ബുധന്‍, 7 ജനുവരി 2026 (13:12 IST)
കൊച്ചി: മലയാള സിനിമയിലെ കരുത്തുറ്റ വേഷങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് ലെന. താരത്തിന്റെ അഭിമുഖങ്ങളും വിവാഹവുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തയായിരുന്നു. വിവാഹത്തിന് ശേഷം കാര്യമായി പുതിയ സിനിമകളിലൊന്നും താരം അഭിനയിച്ചിരുന്നില്ല. ഇതിന് പിന്നാലെ താരം അഭിനയം അവസാനിപ്പിച്ചതായുള്ള അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഇപ്പോഴിതാ തന്നെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് താരം.

അമേരിക്കയില്‍ നിന്നും ഇന്ത്യയില്‍ തിരിച്ചെത്തിയെന്നും അഭിനയത്തിലടക്കം ഇപ്പോള്‍ സജീവമാണെന്നുമാണ് സോഷ്യല്‍ മീഡിയയിലൂടെ താരം വ്യക്തമാക്കിയത്. അടുത്തിടെയാണ് ശ്രദ്ധിച്ചത്. അമേരിക്കയിലേക്ക് താമസം മാറിയോ?, അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണോ ഇക്കാര്യത്തില്‍ എന്റെ സിനിമാമേഖലയിലെ സഹപ്രവര്‍ത്തകര്‍ക്കും ആരാധകര്‍ക്കും ഒരുപാട് ആശയക്കുഴപ്പം ഉണ്ടെന്ന്. ഈ പോസ്റ്റിലൂടെ ഇന്ത്യയിലേക്കും അഭിനയത്തിലേക്കും മടങ്ങിയെത്തിയെന്നും അറിയിക്കുന്നു എന്നുമാണ് തന്റെ ഇന്‍സ്റ്റഗ്രാമില്‍ താരം കുറിച്ചത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതുവശത്തെ കള്ളന്‍ എന്ന സിനിമയിലൂടെയാണ് ലെന വീണ്ടും മലയാള സിനിമയില്‍ സജീവമാകുന്നത്.

ഗഗന്‍യാന്‍ ബഹിരാകാശ യാത്രിക സംഘത്തിലെ എയര്‍ഫോഴ്‌സ് ഗ്രൂപ്പ് ക്യാപ്റ്റനായ പ്രശാന്ത് ബാലകൃഷ്ണന്‍ നായരാണ് ലെനയുടെ ഭര്‍ത്താവ്. വിവാഹം കഴിഞ്ഞ് 10 മാസത്തോളം ലെന ഭര്‍ത്താവിനൊപ്പം അമേരിക്കയിലായിരുന്നു. 2024 ജനുവരി 17നായിരുന്നു ഇരുവരുടെയും വിവാഹം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :