അഭിറാം മനോഹർ|
Last Modified ബുധന്‍, 7 ജനുവരി 2026 (12:42 IST)
മുംബൈ: സിനിമയേക്കാള്‍ കൂടുതല്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന താരമാണ് കാര്‍ത്തിക് ആര്യന്‍. സാറ അലി ഖാന്‍, അനന്യ പാണ്ഡെ, ശ്രീലീല തുടങ്ങിയ താരങ്ങള്‍ക്കൊപ്പം കാര്‍ത്തിക് ആര്യന്റെ പേര് പലപ്പോഴും ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിച്ചിരുന്നു. എന്നാലിപ്പോള്‍ ഗോവയില്‍ നിന്ന് കാര്‍ത്തിക് ആര്യന്‍ പങ്കുവെച്ച ചിത്രങ്ങളാണ് പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്.
ഗോവന്‍ ബീച്ചില്‍ വിശ്രമിക്കുന്ന ചിത്രം കാര്‍ത്തിക് ആര്യന്‍ പങ്കുവെച്ചതിന് പിന്നാലെ കാര്‍ത്തിക് പോസ്റ്റ് ചെയ്ത അതേ പശ്ചാത്തലത്തില്‍, അതേ ടവലും വോളിബോള്‍ നെറ്റും പശ്ചാത്തലമാക്കി കരീന കുബിലിയുട്ട് എന്ന യുവതിയും ചിത്രങ്ങള്‍ പങ്കുവെച്ചു.ഈ ചിത്രങ്ങള്‍ വന്നതോടെ ആരാധകര്‍ ഇരുവരും ഒന്നിച്ചാണ് അവധിക്കാലം ആഘോഷിക്കുന്നതെന്ന് കണ്ടെത്തുകയായിരുന്നു. ഗ്രീസ് വംശജയായ യുവതി നിലവില്‍ യുകെയില്‍ പഠിക്കുകയാണ്. ഇവരുടെ ഇന്‍സ്റ്റഗ്രാം പരിശോധിച്ചപ്പോള്‍ കരീന ഫോളോ ചെയ്യുന്ന ഏക ഇന്ത്യക്കാരന്‍ കാര്‍ത്തിക് ആണെന്നും ആരാധകര്‍ കണ്ടെത്തി.
കരീനയ്ക്ക്
17 വയസ്സ് മാത്രമേ പ്രായമുള്ളൂ എന്ന കണ്ടെത്തലാണ് ആരാധകരെ ചൊടിപ്പിച്ചത്. 35-കാരനായ കാര്‍ത്തിക് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ഡേറ്റിംഗിലാണെന്ന ആരോപണം എക്‌സിലും റെഡിറ്റിലും വലിയ ചര്‍ച്ചകള്‍ക്കിടയാക്കി.ഇന്ത്യന്‍ ലിയാനാര്‍ഡോ ഡികാപ്രിയയോയാണ് കാര്‍ത്തിക്കെന്നാണ് ഇന്റര്‍നെറ്റിലെ പരിഹാസം.വിവാദം കടുത്തതോടെ കാര്‍ത്തിക് കരീനയെ ഇന്‍സ്റ്റാഗ്രാമില്‍ അണ്‍ഫോളോ ചെയ്തതും സംശയങ്ങള്‍ വര്‍ധിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്.