Last Modified ബുധന്‍, 31 ഡിസംബര്‍ 2025 (18:24 IST)
റീൽസുകളും സ്റ്റോറികളുമൊക്കെയായി സോഷ്യൽമീഡിയയിൽ വൈറൽ താരമാണ് നടി സന
അൽത്താഫ്. അടുത്തിടെ ഇമെയിലിലൂടെ തനിക്ക് ലഭിച്ച ഒരു
പ്രൊപ്പോസൽ പങ്കുവെച്ചിരിക്കുകയാണ് നടിയിപ്പോൾ.
പ്രൊഫഷണൽ ആൻഡ് റൊമാൻ്റിക് പ്രൊപ്പോസൽ എന്ന തലക്കെട്ടോടെയാണ് സന സ്ക്രീൻഷോട്ടുകൾ പങ്കുവെച്ചിരിക്കുന്നത്. എൻ ബാലാജി ബാലാജി എന്ന മെയിൽ ഐഡിയിൽ നിന്നാണ് ഇമെയിലുകൾ വന്നിരിക്കുന്നത്. ചെന്നൈയിലെ ഒരു ബിസിനസുകാരനായിട്ടാണ് അദ്ദേഹം സ്വയം പരിചയപ്പെടുത്തുന്നത്. അയച്ചയാൾ അവർക്ക് പ്രതിഫലവും ഡേറ്റിംഗിനായി മാലിദ്വീപിലോ ദുബായിലോ അവധിക്കാലം ആഘോഷിക്കാമെന്ന് വാഗ്ദാനം ചെയ്യുന്നുമുണ്ട്.
ദുൽഖർ സൽമാൻ ഉണ്ണിമുകുന്ദൻ ചിത്രം വിക്രമാദിത്യനിലൂടെയായിരുന്നു സന അൽത്താഫ് സിനിമാ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. പിന്നീട് മറിയം മുക്ക്, റാണി പത്മിനി, ഒടിയൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ സന അഭിനയിച്ചിട്ടുണ്ട്. ചെന്നൈ 600028 II, ആർകെ നഗർ തുടങ്ങിയ തമിഴ് ചിത്രങ്ങളിലും അവർ അഭിനയിച്ചിട്ടുണ്ട്. നടൻ ഹക്കിം ഷാജഹാനാണ് സനയുടെ ജീവിതപങ്കാളി.