രേണുക വേണു|
Last Modified വെള്ളി, 6 ഫെബ്രുവരി 2026 (10:06 IST)
ജീവിതത്തില്‍ തനിക്കുണ്ടായ അനുഭവത്തില്‍
കൂടെ നില്‍ക്കാമെന്ന് പറഞ്ഞ് കൂറുമാറിയ സഹതാരങ്ങൾ ഉണ്ടെന്ന് നടി ഭാവന. അവരുടെ പേര് പറയാന്‍ ആഗ്രഹിക്കുന്നില്ല എന്നും ഇപ്പോള്‍ അതൊക്കെ ആലോചിക്കുമ്പോള്‍ വല്യ ഷോക്കിങ് ആയി തോന്നുന്നില്ല എന്നും
ഭാവന പറയുന്നു. പരിചയമില്ലാത്തവർ പോലും ഒരുപാട് പിന്തുണ തന്നു. പ്രേക്ഷകരുടെ പിന്തുണയാണ് തന്റെ ഏറ്റവും വലിയ ശക്തി എന്നും അരുണ്‍ രാഘവന് നല്‍കിയ അഭിമുഖത്തില്‍ ഭാവന പറയുന്നു.
"കൂടെയുണ്ട്, നീ ഒറ്റയ്ക്കല്ല എന്നേ പറയാനാകൂ. ഞാനാണെങ്കിലും അങ്ങനെയെ പറയൂ. അല്ലാതെ ഇന്ന് മുതല്‍ നിന്റെ വേദനകളൊക്കെ ഞാനെടുത്തോളാം എന്ന് പറയാനാകില്ല. അതുപോലെ എന്റെ വേദന മറ്റാര്‍ക്കും പങ്കിടാനാകില്ല. അവര്‍ക്ക് എന്നെ മനസിലാക്കാനും, എനിക്ക് സ്പേസ് നല്‍കാനുമേ സാധിക്കുകയുള്ളൂ. അതെല്ലാം അവര്‍ തരുന്നുണ്ട്"
തനിക്കുണ്ടായ സംഭവത്തില്‍ പരാതിപ്പെട്ടത് ജീവിതത്തിലെടുത്ത ഏറ്റവും ശരിയായ തീരുമാനമായിരുന്നു. അത് ചെയ്തില്ലായിരുന്നു എങ്കിൽ തന്റെ ജീവിതവും സമാധാനവും നഷ്ടപ്പെട്ടേനേ.. തന്നെ പിന്തുണച്ചത് കാരണം പല അഭിനയതാക്കൾക്കും അവസരം നഷ്ടപ്പെട്ടത് തന്നെ വേദനിപ്പിച്ചെന്നും നടി പറയുന്നു.
പബ്ലിക് ഫിഗര്‍ ആകുമ്പോള്‍ ഉണ്ടാകുന്ന ശബ്ദം എത്രത്തോളമാണെന്ന് നമുക്കറിയാം. നമുക്കൊന്നും ചെയ്യാനാകില്ല. നമ്മുടെ നിയന്ത്രണത്തിലല്ല. ഒരു വീടിനുള്ളിലെ വഴക്കാണെങ്കില്‍ അത് നാല് ചുമരിനുള്ളില്‍ തീരും. ഇത് പക്ഷെ അങ്ങനല്ല. നമുക്ക് ചെയ്യാനാകുന്നത് ആ ബഹളത്തില്‍ നിന്നും മാറി നില്‍ക്കുകയെന്നതാണെന്നും ഭാവന കൂട്ടിച്ചേർത്തു.