അനുബന്ധ വാര്‍ത്തകള്‍
- ബോളിവുഡ് താരം ധര്‍മേന്ദ്ര ഗുരുതരാവസ്ഥയില്‍; വെന്റിലേറ്ററിലേക്ക് മാറ്റി
- Juwel Mary: 'വാലാട്ടി നിൽക്കണം, യജമാനൻ വരുമ്പോൾ കുമ്പിടണം': പട്ടിയെപ്പോലെ പെരുമാറാനാണ് പെൺകുട്ടികളെ ട്രെയിൻ ചെയ്യുന്നത്'
- Mammootty: കഥ മുഴുവൻ കേൾക്കാതെ 'യെസ്' പറയുന്നൊരാൾ, പൗരുഷമുള്ള വ്യക്തി: മമ്മൂട്ടിയെ കുറിച്ച് സംവിധായകൻ
- കരളിനെ നശിപ്പിക്കുന്ന ചില 'നല്ല' ഭക്ഷണങ്ങൾ
- Rajesh Kesav: 'രാജേഷ് കണ്ണു തുറന്നോ എന്ന് ചോദിക്കുന്നവരോട്, യെസ് കണ്ണ് തുറന്നു'; കുറിപ്പുമായി സുഹൃത്ത്
"ഇരിക്കാനും നില്‍ക്കാനും വയ്യ, വയറുപൊട്ടിപ്പോകുന്നു, ശത്രുക്കള്‍ക്ക് പോലും ഈ അവസ്ഥ വരരുത്"; രോഗാവസ്ഥയെ കുറിച്ച് കണ്ണന്‍ സാഗര്‍
"ഒന്നങ്ങോട്ടോ ഇങ്ങോട്ടോ ചെരിഞ്ഞാൽ അങ്ങ് കൊക്കയിൽ വീഴുന്ന വേദനയുള്ള അനുഭവം"
<img style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" class="imgCont" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-02/06/full/1770352406-8628.jpg" align="center" title="'ഇരിക്കാനും നില്‍ക്കാനും വയ്യ, വയറുപൊട്ടിപ്പോകുന്നു, ശത്രുക്കള്‍ക്ക് പോലും ഈ അവസ്ഥ വരരുത്" ;="" രോഗാവസ്ഥയെ="" കുറിച്ച്="" കണ്ണന്‍="" സാഗര്‍"="" width="1200" height="900" alt="Sagar kannan,health condition, actor sagar kannan, സാഗർ കണ്ണൻ, ആരോഗ്യസ്ഥിതി, നടൻ സാഗർ കണ്ണൻ">
Sagar kannan
മിമിക്രി വേദികളിലൂടെയും സിനിമയിലൂടെയും മലയാളികള്‍ക്ക് സുപരിചിതനാണ് കണ്ണൻ സാഗർ. തന്റെ ആരോഗ്യ പ്രശ്‌നത്തെക്കുറിച്ചുള്ള കണ്ണന്റെ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുകയാണ്. മര്യാദയ്ക്കു ഭക്ഷണം കഴിക്കുവാനോ ബാത്ത്‌റൂമില്‍ സ്വസ്ഥമായി ഒന്നുപോയി ഇരിക്കുവാന്‍ വയ്യാത്ത അവസ്ഥയാണ്, വയറുപൊട്ടി അകത്തുള്ളത് ഇപ്പോള്‍ പുറത്ത് പോകുമെന്ന സ്ഥിതി, ശത്രുക്കള്‍ക്ക് പോലും ഇത്തരമൊരു അവസ്ഥ കൊടുക്കരുതെന്ന് കണ്ണന്‍ സാഗര്‍ പറയുന്നു.
അദ്ദേഹത്തിന്റെ വാക്കുകൾ
ശത്രുക്കൾക്ക് പോലും ഇങ്ങനെ ഒരു അവസ്ഥ കൊടുക്കരുത് മാനസികമായി, ശാരീരികമായി, ആന്തരികമായി വലിഞ്ഞുമുറുക്കി ഉറക്കവും ക്ഷമയും ഇരിക്കാനും നിക്കാനും നീണ്ടുനിവർന്നൊന്നു കിടക്കുവാനും ഒന്നങ്ങോട്ടോ ഇങ്ങോട്ടോ ചെരിഞ്ഞാൽ അങ്ങ് കൊക്കയിൽ വീഴുന്ന വേദനയുള്ള അനുഭവം, വയറുപൊട്ടി അകത്തുള്ളത് ഇപ്പോൾ പുറത്ത് പോകുമെന്ന അവസ്ഥ മരിയാതക്കു ഭക്ഷണം കഴിക്കുവാനോ ബാത്ത്റൂമിൽ സ്വസ്ഥമായി ഒന്നുപോയി ഇരിക്കുവാൻ വയ്യാത്ത അന്തരീക്ഷം, അറിഞ്ഞു അതും നന്നായി അറിഞ്ഞു ഭൂലോകം കറങ്ങുന്നതും ഇതൊന്നുമറിയാതെ തലവെട്ടം കണ്ടാൽ ഓടിവന്നു വിശേഷങ്ങൾ തിരക്കുന്നവരുടേയും കടന്നു കയറ്റം അപ്പോഴും വയറുമ്പൊത്തി മറുപടിയും പറഞ്ഞു ധാരാളം വെള്ളംകുടിക്ക് എന്ന ഉപദേശവും നൽകി അവർ നടന്നകലും ചിലർ പച്ചമരുന്നാണ് ഉത്തമമെന്ന ഉപദേശം തരും മറ്റുചിലർ ഒറ്റമൂലികിട്ടുന്ന സ്ഥലങ്ങളിലെ നമ്പർ തരാമെന്നും ഒന്ന് വിളിച്ചാൽ മതി അസുഖം പമ്പകടക്കുമെന്നും ഞാനും ഇതുകുറെ അനുഭവിച്ചുവെന്ന പങ്കുവെക്കലും ദീർഘശ്വാസവും വിട്ട് സഹതാപത്തിന്റെ കണിക വിതറി അവരും പോകും, പക്ഷേ രാത്രിയോടെ ഇവരാരും ഉണ്ടാകില്ല