'തന്മാത്ര ഇറങ്ങിയ സമയത്ത് ആദ്യം വിളിച്ച് അഭിനന്ദിച്ചത് ഭാവന'; അനുഭവം പങ്കുവെച്ച് അർജുൻ ലാൽ
"എന്റെ നമ്പര്‍ തേടിപിടിച്ച് കണ്ടെത്തി ഭാവന വിളിച്ചത്"
arjunlal
ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്മാത്രയില്‍ സംസ്ഥാന അവാര്‍ഡ് ലഭിച്ച സമയത്ത് തനിക്ക് ആദ്യം ലഭിച്ച ഫോണ്‍കോളുകളിലൊന്ന് ഭാവനയുടേതായിരുന്നു എന്നാണ് അര്‍ജു പറഞ്ഞത്. താൻ അന്ന് ദുബൈയില്‍ ആയിരുന്നു, തന്റെ നമ്പര്‍ തേടിപിടിച്ച് കണ്ടെത്തി ഭാവന വിളിച്ചത് ഞെട്ടിച്ചെന്ന് താരം പറയുന്നു. അന്നത്തെ അനുഭവത്തിന് ശേഷം പിന്നീട് ഇപ്പോഴാണ് ഭാവനയെ കാണുന്നതെന്നും അര്‍ജുന്‍ പറഞ്ഞു.
തന്മാത്രയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച അര്‍ജുന്‍ 2022ല്‍ പുറത്തിറങ്ങിയ ഡിയര്‍ ഫ്രണ്ട്, 2024ലെ വര്‍ഷങ്ങള്‍ക്ക് ശേഷം തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് വീണ്ടും മലയാളി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ഇപ്പോഴിതാ ഭാവനയും റഹ്‌മാനും കേന്ദ്ര കഥാപാത്രമായി എത്തുന്ന അനോമിയാണ് അര്‍ജുന്റെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ സിനിമ. റിയാസ് മാരാത്ത് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ഫെബ്രുവരി ആറിനാണ് ചിത്രത്തിന്റെ റിലീസ്.