അനുബന്ധ വാര്‍ത്തകള്‍
- ആക്ഷനും പ്രണയവുമായി ഭാവനയുടെ ഇൻസ്പെക്ടർ വിക്രം !
- ഇടവേള ബാബുവിന്റെ പരാമർശങ്ങൾ വെറുപ്പുളവാക്കുന്നു, അമ്മയിൽ നിന്നും രാജിവെക്കുന്നതായി പാർവതി തിരുവോത്ത്
- അമ്മയുടെ സിനിമയിൽ ഭാവനയില്ല: മരിച്ചവർ തിരിച്ചുവരാത്ത പോലെയെന്ന് ഇടവേള ബാബു
- ചില ചിത്രങ്ങൾ എപ്പോഴും സ്പെഷ്യലാണ്: ഭാവന
- ചിത്രകാരി ഭാവന, കൊറോണാകാലത്തെ പുതിയ പ്രണയം !
'അതെന്താ അവരുടെ ടീമില്‍ 11 പേരും നമ്മുടെ ടീമില്‍ രണ്ട് പേരും'; ക്രിക്കറ്റ് അറിയാത്ത ഭാവന ചോദിച്ച മണ്ടത്തരം
കേരളത്തില്‍ ഫുട്ബോളിനെ പോലെ ജനകീയമാണ് ക്രിക്കറ്റും. ഒരു കാലത്ത് സ്ത്രീകള്‍ക്കിടയില്‍ ക്രിക്കറ്റിന് ജനകീയ പരിവേഷം ഇല്ലായിരുന്നു. എന്നാല്‍, പില്ക്കാലത്ത് സ്ത്രീകളും ക്രിക്കറ്റിനെ ഇഷ്ടപ്പെടാനും ക്രിക്കറ്റ് കളിക്കാനും തുടങ്ങി. ക്രിക്കറ്റിനെ കുറിച്ച് വലിയ അറിവൊന്നും ഇല്ലാത്ത സമയത്ത് താന്‍ ചോദിച്ചൊരു മണ്ടത്തരം വെളിപ്പെടുത്തുകയാണ് നടി ഭാവന. കുറച്ച് നാളുകള്‍ക്ക് മുന്‍പുള്ള ഭാവനയുടെ വീഡിയോയാണ് ഇന്‍സ്റ്റഗ്രാമില്‍ വീണ്ടും വൈറലായിരിക്കുന്നത്.
സിനിമാ താരങ്ങളുടെ ക്രിക്കറ്റ് ലീഗിലാണ് ഭാവനയ്ക്ക് അമളി പറ്റിയത്. കേരളവും മറ്റൊരു ടീമും തമ്മിലുള്ള മത്സരം നടക്കുകയാണ്. ആ സമയത്താണ് ഭാവന അവിടെ എത്തുന്നത്. മറ്റ് മലയാള സിനിമാ താരങ്ങളും കളി കണ്ടുകൊണ്ടിരിക്കുകയാണ്. കേരളമാണ് ബാറ്റ് ചെയ്യുന്നത്. കേരളത്തിന്റെ രണ്ട് ബാറ്റ്സ്മാന്മാര് ക്രീസില്‍ നില്ക്കുന്നു. എതിര് ടീമിന്റെ 11 പേരും ഫീല്‍ഡില്‍ ഉണ്ട്. ക്രിക്കറ്റിനെ കുറിച്ച് അത്ര അറിവില്ലാത്ത ഭാവന തനിക്കൊപ്പം കളി കാണുന്ന സുഹൃത്തുക്കളോട് ചോദിച്ചത്, 'എന്താ നമ്മുടെ ടീമില്‍ രണ്ട് പേര് മാത്രം? അവരുടെ ടീമില്‍ എല്ലാവരും കളിക്കുന്നണ്ടല്ലോ,' എന്നാണ്. ഇത് കേട്ടതും തന്റെ സുഹൃത്തുക്കളെല്ലാം പൊട്ടിച്ചിരിക്കുകയും തന്നെ കളിയാക്കുകയും ചെയ്തെന്ന് ഭാവന പറഞ്ഞു.