ആക്ഷനും പ്രണയവുമായി ഭാവനയുടെ ഇൻസ്‌പെക്ടർ വിക്രം !

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 27 ജനുവരി 2021 (19:08 IST)
നായികയായെത്തുന്ന ഏറ്റവും പുതിയ കന്നഡ ചിത്രമാണ് ഇൻസ്‌പെക്ടർ വിക്രം. ചിത്രത്തിൻറെ ട്രെയിലർ ശ്രദ്ധ നേടുകയാണ്. പ്രണയവും അതിനൊപ്പം അടിപൊളി ആക്ഷൻ രംഗങ്ങളും കോർത്തിണക്കി കൊണ്ടാണ് ട്രെയിലർ. ചിത്രത്തിൽ ഉടനീളം നായകനെ പോലെ തന്നെ നായികയ്ക്കും പ്രാധാന്യം ഉണ്ടെന്ന സൂചനയാണ് ലഭിക്കുന്നത്. പ്രജ്വൽ ദേവരാജാണ് നായകനായെത്തുന്നത്.

ശ്രീ നരസിംഹ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഒരു പക്കാ കൊമേഴ്സ്യൽ എന്റർടെയ്‌നർ ആയിരിക്കും. രഘു മുഖർജി, പ്രദീപ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. വിക്യത് വി നിർമ്മിക്കുന്ന ചിത്രത്തിൻറെ ടീസറും ഗാനങ്ങളും നേരത്തെ പുറത്തു വന്നിരുന്നു. ചിത്രത്തിൻറെ റിലീസ് ഉടൻ തന്നെ പ്രഖ്യാപിക്കും.

ശ്രീകൃഷ്ണ@ജിമെയിൽ.കോം, ഭജറംഗി എന്നീ ചിത്രങ്ങളാണ് ഭാവനയുടെ ഇനി വരാനുള്ളത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :