മാസ്റ്ററിന്റെ വൻ വിജയത്തിന് ശേഷം വിജയ്‌-ലോകേഷ് ചിത്രമൊരുങ്ങുന്നു?

അഭിറാം മനോഹർ| Last Modified ഞായര്‍, 27 ഫെബ്രുവരി 2022 (14:09 IST)
കൊവിഡ് കാലത്ത് റിലീസ് ചെയ്‌ത് വലിയ വിജയമായ ചിത്രമാണ് വിജയ് നായകനായെത്തിയ മാസ്റ്റർ. വിജയും വിജയ് സേതുപതിയും ചിത്രത്തിൽ ഒരുമിച്ചെത്തിയപ്പോൾ തിയേറ്ററുകൾ ആഘോഷത്തോടെയാണ് ചിത്രത്തെ സ്വീകരിച്ചത്. ഇപ്പോഴിതാ മാസ്റ്ററിന്റെ വിജയത്തിന് ശേഷം വിജയിയും സംവിധായകൻ ലോകേഷ് കനകരാജും വീണ്ടും ഒന്നിക്കുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്.

ദളപതി 67നായാണ് ഇരുവരും ഒന്നിക്കുന്നത് എന്ന് പിങ്ക്‌വില്ല റിപ്പോർട്ട് ചെയ്യുന്നു. വംശി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വിജയ് അടുത്തതായി അഭിനയിക്കുകയെന്ന വാർത്ത നേരത്തെ പുറത്തുവന്നിരുന്നു.. വിജയ്‌ക്കൊപ്പം ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി തെലുങ്ക് താരം നാനിയും അഭിനയിക്കുന്നുണ്ടെന്നായിരുന്നു റിപ്പോർട്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :