"നിന്റെ അപ്പനുണ്ടെടാ കൂടെ..."; കഞ്ചാവുമായി മകൻ പിടിയിലായതിനു പിന്നാലെ ടിനി ടോം

എംജി യൂണിവേഴ്‌സിറ്റി കലോത്സവത്തിൽ മകന് ലഭിച്ച ഫലകത്തിന്റെയും സർട്ടിഫിക്കറ്റിന്റെയും ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു പ്രതികരണം

actor tini tom, Adam Shemi, tini toms son, tini tom facebook post, നടൻ ടിനി ടോം, ആദം ഷെമി, ടിനി ടോംസ് മകൻ, ടിനി ടോം ഫേസ്ബുക്ക് പോസ്റ്റ്
രേണുക വേണു| Last Modified തിങ്കള്‍, 2 മാര്‍ച്ച് 2026 (09:29 IST)
tini tom
കഞ്ചാവ് കൈവശം വച്ചതിന് മകൻ ആദം ഷീം അടക്കം മൂന്ന് പേർ പിടിയിലായതിനു പിന്നാലെ മകനെ പിന്തുണച്ച് രം​ഗത്തെത്തിയിരിക്കുകയാണ് നടൻ ടിനി ടോം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് നടൻ പിന്തുണ അറിയിച്ചത്. മറ്റുള്ളവന്റെ വീഴ്ചയിൽ സന്തോഷിക്കുന്നവർ ആഘോഷിക്കട്ടെ, എല്ലാം കാലം തെളിയിക്കുമെന്നും നിന്റെ അപ്പൻ കൂടെയുണ്ടെന്നും ടിനി ടോം കുറിച്ചു. എംജി യൂണിവേഴ്‌സിറ്റി കലോത്സവത്തിൽ മകന് ലഭിച്ച ഫലകത്തിന്റെയും സർട്ടിഫിക്കറ്റിന്റെയും ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു പ്രതികരണം.

''മഹാത്മാഗാന്ധി സർവകലാശാല കലോത്സവത്തിൽ നേട്ടം കരസ്ഥമാക്കിയ എന്റെ മകൻ ആദം ഷീമിന് ആശംസകൾ. നീ എപ്പോഴും എന്റെ ഹീറോയാണ്.
സങ്കീർത്തനം 91: അവൻ നിന്നെ വേട്ടക്കാരന്റെ കെണിയിൽ നിന്നും നാശകരമായ മഹാമാരിയിൽ നിന്നും വിടുവിക്കും തന്റെ തൂവലുകൾ കൊണ്ട് അവൻ നിന്നെ മറയ്ക്കും ...മറ്റുള്ളവന്റെ വീഴ്ചയിൽ സന്തോഷിക്കുന്നവർ ആഘോഷിക്കട്ടേ. .ഏത് കുരിശിനും 3ആം നാൾ ഉയർത്തെഴുന്നേൽപുണ്ടാകും കാലം എല്ലാം തെളിയിക്കും... ദൈവം അനു​ഗ്രഹിക്കട്ടെ, നിന്റെ അപ്പൻ ഉണ്ടെടാ കൂടെ"- ടിനി ടോം കുറിച്ചു

ലഹരിക്കെതിരായ പൊലീസിന്റെ 'യോദ്ധാവ്' എന്ന ബോധവത്കരണ പരിപാടിയുടെ അംബാസഡർ ആയിരുന്നു ടിനി ടോം.
ലഹരിയെ പേടിച്ച് മകന് സിനിമയിൽ ലഭിച്ച അവസരം വേണ്ടെന്നുവെച്ചുവെന്ന ടിനി ടോമിന്റെ രണ്ടുവർഷം മുമ്പുള്ളപ്രസംഗം വൈറലാായിരുന്നു. മകൻ അറസ്റ്റിലായതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ അത് വലിയ ചർച്ചയാവുകയും ചെയ്തിരുന്നു. ഈ മാസം 22നാണ് തിരുവാങ്കുളത്തെ ഒരു ക്ഷേത്ര പരിസരത്തു നിന്ന് നാല് ഗ്രാം കഞ്ചാവുമായി മൂവരും പിടിയിലായത്. തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയും പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയുമായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :