1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Actor rahul madhav got married

നടൻ രാഹുൽമാധവ് വിവാഹിതനായി, ആശംസകൾ നേർന്ന് സിനിമാലോകം

Rahul madhav
നടൻ രാഹുൽ മാധവ് വിവാഹിതനായി. ദീപശ്രീയാണ് വധു. ബെംഗളുരുവിൽ നടന്ന വിവാഹചടങ്ങിൽ ബന്ധുക്കളും സിനിമയിൽ നിന്നുള്ള അടുത്ത സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. സംവിധായകൻ ഷാജി കൈലാസ്, നിർമാതാവായ ബാദുഷ എന്നിവരടക്കം നിരവധിപേർ ചടങ്ങിനെത്തി.
 
തമിഴ് സിനിമയായ അധേ നേരം അധേ ഇടം എന്ന ചിത്രത്തിലൂടെയാണ് രാഹുൽ സിനിമയിലെത്തിയത്. ബാങ്കോക് സമ്മർ എന്ന സിനിമയിലൂടെ മലയാളത്തിലെത്തിയെങ്കിലും മെമ്മറീസിലെ വേഷമാണ് ആദ്യമായി ശ്രദ്ധിക്കപ്പെട്ടത്. തുടർന്ന് ആദം ജോൺ, പൊറിഞ്ചു മറിയം ജോസ് തുടങ്ങി നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
തലൈവരേ നീങ്കളാ... പുത്തൻ ലുക്കിൽ ഞെട്ടിച്ച് ലെജൻഡ് ശരവണൻ: പുതിയ ചിത്രം ഉടൻ