ഫഹദിനെ നസ്രിയ വീഴ്‌ത്തിയത് ഒറ്റ ഡയലോഗിൽ !

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 19 ഒക്‌ടോബര്‍ 2020 (22:06 IST)
ബാംഗ്ലൂർ ഡെയ്‌സ് (2014) ഷൂട്ടിംഗിനിടെ ഫഹദ് ഫാസിലും നസ്രിയയും പ്രണയത്തിലായിരുന്നു. അതേ വർഷം തന്നെ ഇരുവരും വിവാഹിതരായി. എന്നാൽ ഒറ്റ ഡയലോഗ് കൊണ്ടാണ് ഫഹദിന് വീഴ്ത്തിയത്. അത് വെളിപ്പെടുത്തിയിരിക്കുകയാണ് ഫഹദ് ഫാസിൽ.

ഒരിക്കൽ ബാംഗ്ലൂർ ഡെയ്‌സിന്റെ ഷൂട്ടിംഗിനിടെ, ഞങ്ങൾ രണ്ടുപേരും മുറിയിൽ തനിച്ചായിരിക്കുകയായിരുന്നു. അവൾ എന്റെ അടുത്തേക്ക് ഓടിവന്ന് ചോദിച്ചു, 'ഡ്യൂഡ്, നിങ്ങൾ എന്നെ വിവാഹം കഴിക്കുമോ? എന്റെ ജീവിതകാലം മുഴുവൻ ഞാൻ നിങ്ങളെ നോക്കിക്കൊള്ളാം'. മുമ്പ് ആരും എന്നോട് അത്തരമൊരു കാര്യം പറഞ്ഞിട്ടില്ല. ഇത്രയും സത്യസന്ധയായ യുവതിയെ ഞാൻ കണ്ടിട്ടില്ല - ഫഹദ് പറഞ്ഞു.

ഒരു എഫ്എം ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഫഹദ് മനസുതുറന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :