1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Actor PC George Passes Away

നടന്‍ പി.സി.ജോര്‍ജ് അന്തരിച്ചു

Actor PC George Passes Away
വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടന്‍ പി.സി.ജോര്‍ജ് (74) അന്തരിച്ചു. വൃക്കരോഗബാധിതനായി ചികിത്സയിലായിരുന്നു. തൃശൂര്‍ കൊരട്ടി സ്വദേശിയാണ്. സംസ്‌കാരം നാളെ കറുകുറ്റി സെന്റ്.ജോസഫ് ബെത്‌ലഹേം പള്ളിയില്‍ നടക്കും. 
 
പൊലീസിലായിരുന്നു ജോലി. സ്‌പെഷല്‍ ബ്രാഞ്ച് എസ്പി ആയാണ് വിരമിച്ചത്. പൊലീസിലിരിക്കെ അംബ, അംബിക, അംബാലിക തുടങ്ങിയ സിനിമയിലൂടെ അഭിനയലോകത്തേക്ക് എത്തി. ഇന്നലെ, സംഘം, ചാണക്യന്‍, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, ഇഞ്ചക്കാടന്‍ മത്തായി ആന്‍ഡ് സണ്‍സ് തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചെയ്തു. 78 സിനിമകളില്‍ അഭിനയിച്ചു.  
 
അടുത്ത ലേഖനം
വണ്‍ മില്യണ്‍ കാഴ്ചക്കാരുമായി 'തുറമുഖം' ടീസര്‍, സന്തോഷം പങ്കുവെച്ച് ഗീതു മോഹന്‍ദാസ്