വണ്‍ മില്യണ്‍ കാഴ്ചക്കാരുമായി 'തുറമുഖം' ടീസര്‍, സന്തോഷം പങ്കുവെച്ച് ഗീതു മോഹന്‍ദാസ്

കെ ആര്‍ അനൂപ്| Last Modified വെള്ളി, 14 മെയ് 2021 (09:14 IST)

കഴിഞ്ഞ ദിവസം പുറത്തുവന്ന തുറമുഖം ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പുറത്ത് വന്ന് ആദ്യ 24 മണിക്കൂറിനുള്ളില്‍ തന്നെ വണ്‍ മില്യണ്‍ കാഴ്ചക്കാരെ സ്വന്തമാക്കാന്‍ സിനിമയ്ക്കായി. അതിന്റെ സന്തോഷം പങ്കുവയ്ക്കാന്‍ നടി ഗീതു മോഹന്‍ദാസ് മറന്നില്ല.

'വണ്‍ മില്യണ്‍ കാഴ്ചക്കാര്‍.അഖില്‍ പ്രകാശ്, അശോക് ടി പൊന്നപ്പന്‍, രാധാകൃഷ്ണന്‍ ശിവരാജന്‍ എന്നിവരാണ് ടീസര്‍ എഡിറ്റ് / മ്യൂസിക് / സൗണ്ട് ഡിസൈനിന് പിന്നില്‍ പ്രവര്‍ത്തിച്ച എന്റെ പ്രതിഭകള്‍'-ഗീതു മോഹന്‍ദാസ് കുറിച്ചു.

നിമിഷ സജയന്‍, ജോജുജോര്‍ജ്, തുടങ്ങിയ താരങ്ങളും ഇപ്പോഴും സിനിമയുടെ ടീസര്‍ പുറത്തുവന്ന സന്തോഷത്തിലാണ്. നിവിന്‍ പോളിക്കൊപ്പമുള്ള തന്റെ കഥാപാത്രത്തിന്റെ രൂപം നിമിഷ ഒരിക്കല്‍കൂടി പ്രേക്ഷകര്‍ക്കായി പങ്കുവച്ചു.

രാജീവ് രവി സംവിധാനം ചെയ്ത തുറമുഖം നിലവിലെ സാഹചര്യം ശരിയായാല്‍ ഉടന്‍ റിലീസിന് സാധ്യതയുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :