1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Actor krishnakumar about kerala elections

മറ്റ് സെലിബ്രിറ്റികളെ പോലെ അപ്രത്യക്ഷനാകില്ല, പാർട്ടിയുടെ കൂടെ തന്നെ കാണുമെന്ന് കൃഷ്‌ണകുമാർ

കൃഷ്‌ണകുമാർ
തെരെഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷവും ബിജെപിയോടൊപ്പം തന്നെയുണ്ടാവുമെന്ന് തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥിയും നടനുമായ കൃ‌ഷ്‌ണകുമാർ.
 
സിനിമയിൽ നിന്ന് രാഷ്ട്രീയത്തിൽ വന്നവർ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ രാഷ്ട്രീയത്തിൽ നിന്ന് വിട്ടു നിൽക്കുന്നത് കണ്ടിട്ടുണ്ട്. എന്നാൽ എന്റെ ഉദ്ദേശം ഇവിടെ നിന്ന് പ്രവർത്തിക്കുക എന്നതാണ്. മുൻപ് ബിജെപിയിലേക്ക് വന്ന സെലിബ്രിറ്റികൾ തെരഞ്ഞെടുപ്പിനോട് അടുപ്പിച്ച് ബിജെപിയിൽ വന്നവരാണ്, ഞാൻ ആദ്യമെ തന്നെ ബിജെപി പ്രവർത്തനത്തിന്റെ ഭാഗമായിരുന്നു.
 
ഇന്ന് കേരളത്തിലെ ന്യൂനപക്ഷങ്ങൾക്കും അവരെ വോട്ട് ബാങ്കായി മാത്രമാണ് പാർട്ടികൾ ഉപയോഗിക്കുന്നതെന്ന് മനസിലായിട്ടുണ്ട്. ഇത് തിരെഞ്ഞെടുപ്പിൽ പ്രതിഫലിക്കും.റിസൈൻ മോദി ഹാഷ് ടാ​ഗ് ട്രെന്റിങ്ങാകുന്നതിൽ കാര്യമില്ല. സമരങ്ങൾ എല്ലാം പൊളിഞ്ഞതുകൊണ്ടാണ് ഈ ഹാഷ് ടാ​ഗ് ഇപ്പോൾ വരുന്നതെന്നും കൃഷ്‌ണകുമാർ പറഞ്ഞു.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
#HBDThalaAjith ട്വിറ്ററില്‍ ട്രെന്‍ഡായി ഹാഷ്ടാഗ്, അജിത്തിന് ഇന്ന് 50-ാംപിറന്നാള്‍, ആശംസകളുമായി സംഗീതസംവിധായകന്‍ ഡി ഇമ്മന്‍