അനുബന്ധ വാര്‍ത്തകള്‍
- 'ജെ കെ..ജസ്റ്റ് കിഡ്ഡിങ്'; 'ബാഹുബലി' സംവിധായകൻ രാജമൗലിയെ കൊണ്ടും പറയിപ്പിച്ചു പ്രേമലു! സിനിമയെക്കുറിച്ച് സംവിധായകൻ
- ധനുഷിനെ സംവിധാനം ചെയ്യുന്നില്ല, കേട്ടതെല്ലാം ശരിയല്ല, വാര്‍ത്തകളില്‍ പ്രതികരിച്ച് 'മഞ്ഞുമ്മല്‍ ബോയ്സ്' സംവിധായകന് ചിദംബരം
- മൂന്നാമത്തെ ആഴ്ചയിലേക്ക്, വരുന്നില്ലേ മഞ്ഞുമ്മല്‍ ബോയ്സിനെ ഒന്നുകൂടി കാണാന്‍ ?
- സൂപ്പർതാരത്തിന്റെ വിഗ് പറന്നുപോയി! കണ്ടുനിന്നയാൾ ചിരിച്ചു, ദേഷ്യം പ്രകടിപ്പിച്ച് തെലുങ്ക് നടൻ, വെളിപ്പെടുത്തലുമായി സംവിധായകൻ കെ.എസ് രവികുമാർ
- മകന് വലുതായി, ഇനി സ്കൂളിലേക്ക്, ജീവിതത്തിലെ സന്തോഷം പങ്കുവെച്ച് സംഗീതസംവിധായകന് രഞ്ജിന് രാജ്
മൈ ഡിയർ കുട്ടിച്ചാത്തൻ ബാലതാരവും തെലുങ്ക് സംവിധായകനുമായ സൂര്യകിരൺ അന്തരിച്ചു
Suryakiran
ഇന്ത്യയിലെ തന്നെ ആദ്യ ത്രീ ഡി സിനിമയായ മൈ ഡിയര്‍ കുട്ടിച്ചാത്തനിലെ ബാലതാരങ്ങളിലൊരാളായിരുന്നു സൂര്യകിരണ്‍. 1978ല്‍ പുറത്തിറങ്ങിയ സ്നേഹിക്കന്‍ ഒരു പെണ്ണ് എന്ന സിനിമയിലാണ് സൂര്യകിരണ്‍ ആദ്യമായി ബാലതാരമായി അഭിനയിച്ചത്. മൗന ഗീതങ്ങള്‍,പഠിക്കാത്താവന് തുടങ്ങി ബാലതാരമായി 200ലേറെ സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്.
2003ല്‍ സത്യം എന്ന സിനിമയിലൂടെ സംവിധാനത്തിലേക്ക് തിരിഞ്ഞ സൂര്യകിരണ്‍ ധന51,ബ്രഹ്മാസ്ത്രം,രാജു ഭായി,ചാപ്റ്റര്‍ 6 എന്നീ സിനിമകള്‍ സംവിധാനം ചെയ്തു. 2020ലെ ബിഗ്ബോസ് തെലുങ്ക് സീസണിലെ മത്സരാര്‍ഥിയായിരുന്നു. നടി കാവേരിയായിരുന്നു സൂര്യകിരണിന്റെ ഭാര്യ. എന്നാല്‍ ഈ വിവാഹബന്ധം ഏറെ നാള് നീണ്ടുനിന്നില്ല. വിവാഹത്തിന് ശേഷം പൊതുയിടങ്ങളില്‍ നിന്നും അകന്ന് നിന്നിരുന്ന സൂര്യകിരണ്‍ ബിഗ്ബോസിലൂടെയാണ് തിരിച്ചുവരവ് നടത്തിയത്. മലയാളത്തിലടക്കം നിരവധി സിനിമകളില്‍ നായികയായ നടി സുജിത സൂര്യകിരണിന്റെ സഹോദരിയാണ്.