1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. 'Manjummel Boys' director Chidambaram reacts to reports that Dhanush will not be directed, everything heard is not true

ധനുഷിനെ സംവിധാനം ചെയ്യുന്നില്ല, കേട്ടതെല്ലാം ശരിയല്ല, വാര്‍ത്തകളില്‍ പ്രതികരിച്ച് 'മഞ്ഞുമ്മല്‍ ബോയ്‌സ്' സംവിധായകന്‍ ചിദംബരം

Chidambaram
Chidambaram
മഞ്ഞുമ്മല്‍ ബോയ്‌സിന്റെ വിജയത്തിനുശേഷം ധനുഷിന്റെ പുതിയ ചിത്രം സംവിധാനം ചെയ്യാന്‍ പോകുന്നത് ചിദംബരം ആണെന്ന് തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ധനുഷിന്റെ കരിയറിലെ 54-ാം ചിത്രത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളായിരുന്നു പുറത്തുവന്നത്. ഇപ്പോഴിതാ ആ വാര്‍ത്തയില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ചിദംബരം.
 
കേട്ടതൊന്നും വാസ്തവം അല്ലെന്നാണ് സംവിധായകന്‍ ചിദംബരം പറഞ്ഞത്. മഞ്ഞുമ്മല്‍ ബോയ്‌സ് കണ്ട് ഇഷ്ടപ്പെട്ട് ചിദംബരത്തെ കാണണമെന്ന ആഗ്രഹം ധനുഷ് പ്രകടിപ്പിച്ചിരുന്നു. അതനുസരിച്ചാണ് നടന്‍ അദ്ദേഹത്തെ കാണാന്‍ പോയത്. എന്നാല്‍ ധനുഷിനെ സംവിധാനം ചെയ്യാന്‍ പോകുന്ന വാര്‍ത്ത തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും ഇല്ലെന്നും സിനിമ കണ്ടതിന് ശേഷം കാണണമെന്ന് ധനുഷ് സാര്‍ പറയുകയാണ് ചെയ്തതെന്നും ചിദംബരം ഒരു അഭിമുഖത്തിനിടെ പറഞ്ഞു. 
 
'ധനുഷ് വലിയൊരു നടനാണ്.പുതുപ്പേട്ടൈ എനിക്ക് ഏറെ ഇഷ്ടമുള്ള സിനിമയാണ്. സെല്‍വരാഘവന്‍ ആരാധകനുമാണ് ഞാന്‍. 7 ജി റെയിന്‍ബോ കോളനിയൊക്കെ മനോഹരമായ സിനിമയായിരുന്നു. എന്റെ കൗമാരകാലമാണ് അതൊക്കെ. അത്തരം സിനിമകള്‍ കൃത്യമായി സ്വാധീനിക്കുന്ന സമയം. കാതല്‍ കൊണ്ടേനും അത്തരത്തില്‍ ഒരു സിനിമയായിരുന്നു. ആരാണ് ഈ നടനെന്ന് കൗതുകത്തോടെ നോക്കിയിട്ടുണ്ട് അക്കാലത്ത്',-എന്നാണ് ധനുഷ് പറഞ്ഞത്.
 
 
 
 
അടുത്ത ലേഖനം
അന്ന് ബിന്ദു പണിക്കര്‍ക്കെതിരെ സായ് കുമാറിന്റെ ആദ്യ ഭാര്യ രൂക്ഷമായി പ്രതികരിച്ചു; തങ്ങളുടെ വിവാഹത്തെ കുറിച്ച് ബിന്ദു പറഞ്ഞത് ഇങ്ങനെ