1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. The reign of Shaitaan continues at the box office Ajay Devgn, R Madhavan, Jyotika

80.31 കോടി നേടി 'ശെയ്ത്താന്‍'! ഒറ്റ ആഴ്ച കൊണ്ട് സിനിമ നേടിയത്, വിജയ ട്രാക്കില്‍ അജയ് ദേവ്ഗണ്‍

Shaitaan
Shaitaan
അജയ് ദേവ്ഗണ്‍, ജ്യോതിക, ആര്‍ മാധവന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വികാസ് ബഹ്ല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ശെയ്ത്താന്‍. സൂപ്പര്‍നാച്ചുറല്‍ ത്രില്ലറിന്റെ വിജയം ആഘോഷിക്കുകയാണ് നിര്‍മ്മാതാക്കള്‍. മികച്ച പ്രതികരണങ്ങളോടെ മുന്നേറുന്ന സിനിമയുടെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നു.
 
ആദ്യത്തെ ആഴ്ച അവസാനിക്കുമ്പോള്‍ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്ന് 80.31 കോടി കളക്ഷന്‍ സിനിമ നേടി. ഇന്ത്യന്‍ കളക്ഷന്‍ 55.13 കോടി രൂപയാണെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചു.
യുഎ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരുന്നത്. അജയ് ദേവ്ഗണ്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് വികാസ് ബഹ്‌ലാണ്. 
 
അജയ് ദേവ്ഗണ്‍ നായകനായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ഭോലാ. ചിത്രം വന്‍ വിജയമായി മാറിയിരുന്നു.ലോകേഷ് കനകരാജിന്റെ തമിഴ് ഹിറ്റ് ചിത്രം 'കൈതി'യുടെ ഹിന്ദി റീമേക്ക് ആണ് ഈ ചിത്രം. 
 
 
 
അടുത്ത ലേഖനം
പറഞ്ഞത് കൂടുതലല്ല, കേരളം പോലെ കുടിച്ച് അഴിഞ്ഞാടുന്നവർ വേറെയില്ലെന്ന് ജയമോഹൻ