1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Aashakal Aayiram boxoffice day 2 collection

രണ്ടാം ദിനത്തിൽ ഇരട്ടി കളക്ഷൻ, ജയറാമിൻ്റെ തിരിച്ചുവരവ്, ‘ആശകൾ ആയിരം’ വിജയത്തിലേക്ക്

ജയറാമിനെയും കാളിദാസ് ജയറാമിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ ആശകള്‍ ആയിരത്തിന് മികച്ച സ്വീകരണം.

Aashakal Ayiram Review, Aashakal Ayiram theatre response, Aashakal Ayiram response
ജയറാമിനെയും കാളിദാസ് ജയറാമിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ ആശകള്‍ ആയിരത്തിന് മികച്ച സ്വീകരണം. ആദ്യദിനം പോസിറ്റീവെന്ന അഭിപ്രായം നേടിയ സിനിമ രണ്ടാം ദിവസത്തിലേക്ക് കടന്നപ്പോള്‍ കളക്ഷനില്‍ ഇരട്ടിയുടെ വര്‍ധനവാണുണ്ടായത്. ആദ്യ ദിനം ലോകവ്യാപകമായി ഒരു കോടിയില്‍പ്പരം കളക്റ്റ് ചെയ്ത സിനിമ രണ്ടാം ദിനം അവസാനിച്ചപ്പോള്‍ 3 കോടിയ്ക്കടുത്ത് തിയേറ്ററുകളില്‍ നിന്ന് നേടികഴിഞ്ഞു. ബുക്ക് മൈ ഷോയിലൂടെ മാത്രം 36,000ല്‍ അധികം ടിക്കറ്റുകളാണ് ഇന്നലെ വിറ്റുപോയത്.
 
ജയറാം- കാളിദാസ് ജയറാം കോമ്പിനേഷന് പുറമെ ആശ ശരത്ത്, ഇഷാനി കൃഷ്ണ, ഷറഫുദ്ദീന്‍ എന്നിവരും സിനിമയുടെ ഭാഗമാണ്. ചിരിപ്പിക്കയും ചിന്തിപ്പിക്കുകയും ചെയ്യുന്ന സിനിമ ഏറെ നാളുകള്‍ക്ക് ശേഷം വന്ന ജയറാം ഫ്‌ലേവര്‍ നിറഞ്ഞ സിനിമയാണ്. ഒരു വടക്കന്‍ സെല്‍ഫി ഒരുക്കിയ പ്രജിത്താണ് സിനിമയുടെ സംവിധായകന്‍. അരവിന്ദ് കൃഷ്ണനും ജൂഡ് ആന്റണിയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.
 
 
അടുത്ത ലേഖനം
Manju Warrier : ഇതാണോ കാവിലെ ഭഗവതി!, സോഷ്യൽ മീഡിയയിൽ തരംഗമായി മഞ്ജു വാര്യരുടെ പുതിയ ചിത്രങ്ങൾ