1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Jayaram says he will sign a consent form for donate organs after death

എന്റെ മരണശേഷം എന്റെ അവയവങ്ങള്‍ ദാനം ചെയ്യും; സമ്മതപത്രത്തില്‍ ഒപ്പിട്ട് നൽകാമെന്ന് ജയറാം

ഒരു സ്വകാര്യ ആശുപത്രിയിലെ ക്ലിനിക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് ജയറാം അവയവങ്ങള്‍ ദാനം ചെയ്യാന്‍ സമ്മതം അറിയിച്ചിരിക്കുന്നത്.

Jayaram
തന്റെ മരണശേഷം അവയവങ്ങള്‍ ദാനം ചെയ്യുമെന്ന് നടന്‍ ജയറാം. തന്റെ അവയവം മറ്റൊരാള്‍ക്ക് ഉപകാരപ്പെടുമെങ്കില്‍ സമ്മതപത്രത്തില്‍ ഒപ്പിട്ട് തരാമെന്നും നടന്‍ വ്യക്തമാക്കി. ഒരു സ്വകാര്യ ആശുപത്രിയിലെ ക്ലിനിക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് ജയറാം അവയവങ്ങള്‍ ദാനം ചെയ്യാന്‍ സമ്മതം അറിയിച്ചിരിക്കുന്നത്. ഭാര്യ പാര്‍വതിയും ജയറാമിന് ഒപ്പമുണ്ടായിരുന്നു.
 
'എന്റെ മരണശേഷം എന്റെ അവയവങ്ങള്‍ ദാനം ചെയ്യുമെന്ന് ആദ്യമായി ഇവിടെ വച്ച് അറിയിക്കുകയാണ്. എന്റെ ഏതെങ്കിലും അവയവം കൊണ്ട് മറ്റൊരാള്‍ക്ക് ഉപകാരപ്പെടുമെങ്കില്‍, ഇവിടെ വച്ച് സമ്മതപത്രത്തിലും ഞാന്‍ ഒപ്പിട്ട് തരാം', എന്നാണ് ജയറാമിന്റെ വാക്കുകള്‍. 
 
അതേസമയം, തേജ സജ്ജയുടെ ‘മിറൈ’ എന്ന ചിത്രമാണ് ജയറാമിന്റെതായി അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുന്നത്. ഓസ്ലർ ആണ് ജയറാം ഏറ്റവും അവസാനം അഭിനയിച്ച മലയാള സിനിമ. മണിരത്‌നത്തിന്റെ ‘പൊന്നിയിന്‍ സെല്‍വന്‍’ മുതലിങ്ങോട്ട് എത്തിയ അന്യഭാഷാ സിനിമകളില്‍ എല്ലാം വളരെ വ്യത്യസ്തമായ ലുക്കുകളിലാണ് നടന്‍ പ്രത്യക്ഷപ്പെട്ടത്. ‘റെട്രോ’ ആണ് ജയറാമിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിലെ ജയറാമിന്റെ ലാഫിങ് ഡോക്ടര്‍ എന്ന കഥാപാത്രം ശ്രദ്ധ നേടിയിരുന്നു.
അടുത്ത ലേഖനം
ഇത് കത്തും! കാർത്തിയും സൂര്യയും ഒന്നിക്കുന്നു, നായിക അനുഷ്ക ഷെട്ടി