111 കോടിക്ക് മുകളിൽ കളക്ഷനുമായി ആട് 3; ചിത്രത്തിന്റെ സക്സസ് ടീസർ പുറത്ത്
ചിത്രത്തിലെ രസകരമായ രംഗങ്ങൾ ഉൾപ്പെടുത്തിയാണ് സക്സസ് ടീസർ ഒരുക്കിയിരിക്കുന്നത്.
Aadu 3
ഏഴ് ദിവസം കൊണ്ടായിരുന്നു ചിത്രം 100 കോടി സ്വന്തമാക്കിയത്. ചിത്രത്തിലെ നായകനായ ജയസൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റും, ആദ്യ 100 കോടി ചിത്രവുമാണിത്. സംവിധായകൻ മിഥുൻ മാനുവൽ തോമസിന്റെ കരിയറിലെയും ഏറ്റവും വലിയ ഹിറ്റ് ചിത്രമാണ് ആട് 3. വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൌസ്, വേണു കുന്നപ്പിള്ളിയുടെ കാവ്യാ ഫിലിം കമ്പനി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ചരിത്രത്തിലെ ആദ്യ 100 കോടിയും കാവ്യ ഫിലിംസിൻ്റെ രണ്ടാമത്തെ 100 കോടി ക്ലബ് ചിത്രമെന്ന നേട്ടവും ചിത്രം സ്വന്തമാക്കിക്കഴിഞ്ഞു
മാർച്ച് 19 നു ആഗോള റിലീസായി എത്തിയ ചിത്രത്തിന് ആദ്യ ദിനം 18 കോടിക്ക് മുകളിലായിരുന്നു ഗ്രോസ് കളക്ഷൻ. ആദ്യ രണ്ടു ദിനം കൊണ്ട് സ്വന്തമാക്കിയത് 48 കോടി ആഗോള കളക്ഷൻ ആയിരുന്നു. 3 ദിവസം പിന്നിട്ടപ്പോൾ 68 കോടി ആഗോള ഗ്രോസ് കളക്ഷനാണ് ചിത്രം നേടിയത്. ഏഴ് ദിവസം കൊണ്ടത് 100 കോടിയായിരുന്നു. ചിത്രത്തിൻ്റെ ആദ്യ രണ്ടു ഭാഗങ്ങളെക്കാൾ വലിയ സ്വീകരണമാണ് മൂന്നാം ഭാഗത്തിന് ലഭിക്കുന്നത്.
ജയസൂര്യയെ കൂടാതെ, വിനായകൻ, ഇന്ദ്രൻസ്, ധർമജൻ ബോൾഗാട്ടി, വിജയ് ബാബു, നോബി, നിർമ്മൽ പാലാഴി, സൈജു കുറുപ്പ്, ഹരികൃഷ്ണൻ, ഭഗത് മാനുവൽ, സണ്ണി വെയ്ൻ, സുധി കോപ്പ, ബിജു കുട്ടൻ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.