Mammootty: ഇതാ 75 'കുറഞ്ഞ' മമ്മൂട്ടി; മഹാനടന് ആശംസകൾ
കെ.എസ്.സേതുമാധവനാണ് അനുഭവങ്ങൾ പാളിച്ചകൾ സംവിധാനം ചെയ്തത്. ഷീലയായിരുന്നു സത്യന്റെ നടി
Mammootty - 75th Birthday
Mammootty: മലയാളത്തിന്റെ മമ്മൂട്ടിക്ക് 75 വയസ് തികഞ്ഞിരിക്കുന്നു..! അല്ലെങ്കിൽ ജീവിച്ചിടത്തോളം വർഷങ്ങൾ കുറയാനുള്ള 'മമ്മൂട്ടി മാജിക്ക്' 75 വയസിന്റെ ചെറുപ്പമായിരിക്കുന്നു. പതിവുപോലെ ഇത്തവണയും രാത്രി 12 ന് മമ്മൂട്ടിയുടെ കൊച്ചിയിലെ വീടിനു മുന്നിൽ നൂറുകണക്കിനു ആരാധകർ ഒത്തുകൂടി.
കഴിഞ്ഞ അരനൂറ്റാണ്ടിലേറെയായി മലയാള സിനിമയുടെ സ്പന്ദനങ്ങൾ മമ്മൂട്ടിയിലൂടെയാണ് മലയാളി അറിയുന്നത്. അഭിനയത്തിൽ കാലത്തിനൊപ്പം സ്വയം അപ്ഡേറ്റ് ചെയ്ത് 73-ാം വയസ്സിലും അയാൾ മുപ്പതുകാരനൊപ്പം മത്സരിക്കുകയാണ്. അഭിനയത്തോടു അടങ്ങാത്ത അഭിനിവേശമായിരുന്നു അന്നും ഇന്നും മമ്മൂട്ടിക്ക്. മലയാള സിനിമ കേരളമെന്ന ഇട്ടാവട്ടത്തിനു അപ്പുറം ചർച്ചയാകുന്നത് മമ്മൂട്ടി ചിത്രങ്ങളിലൂടെയാണ്. നിറക്കൂട്ടും ന്യൂഡൽഹിയും മലയാള സിനിമയുടെ യശസ് ഉയർത്തുന്നവയായിരുന്നു. മമ്മൂട്ടിയുടെ താരമൂല്യം തന്നെയാണ് കേരളത്തിനു പുറത്തും വിറ്റഴിക്കപ്പെട്ടത്. മമ്മൂട്ടിയെന്നാൽ മലയാളിക്ക് 'മാസ്' ഹീറോയായി. പിന്നീടങ്ങോട്ട് ആ പൗരുഷം ആഘോഷിക്കപ്പെട്ട എത്രയെത്ര സിനിമകൾ.
പി.ഐ.മുഹമ്മദ് കുട്ടിയെന്നാണ് മമ്മൂട്ടിയുടെ യഥാർഥ പേര്. മുഹമ്മദ് കുട്ടിയെന്ന പൊടിമീശക്കാരൻ 1971 ഓഗസ്റ്റ് ആറിന് റിലീസ് ചെയ്ത 'അനുഭവങ്ങൾ പാളിച്ചകൾ' എന്ന സിനിമയിൽ മുഖം കാണിച്ചു. മഹാരാജാസ് കോളേജിലെ വിദ്യാർഥിയായിരുന്നു അന്ന് മുഹമ്മദ് കുട്ടി. അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിൽ ചെറിയൊരു വേഷമാണ് മമ്മൂട്ടിക്ക് ലഭിച്ചത്. രണ്ട് ചെറിയ ഷോട്ടുകളിൽ മാത്രമാണ് മമ്മൂട്ടി അഭിനയിച്ചത്. അന്നത്തെ സൂപ്പർതാരം സത്യൻ ആയിരുന്നു അനുഭവങ്ങൾ പാളിച്ചകളിലെ നടൻ. സത്യന്റെ അവസാന സിനിമ കൂടിയായിരുന്നു അത്. സത്യന്റെ അവസാന ചിത്രം മമ്മൂട്ടിയുടെ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റമായത് കാലത്തിന്റെ കാവ്യനീതി.
കെ.എസ്.സേതുമാധവനാണ് അനുഭവങ്ങൾ പാളിച്ചകൾ സംവിധാനം ചെയ്തത്. ഷീലയായിരുന്നു സത്യന്റെ നടി. സിനിമയിൽ ആൾക്കൂട്ടത്തിൽ ഒരാളായാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. എന്നാൽ, ഈ സിനിമയ്ക്ക് ശേഷം പിന്നെയും ഒൻപത് വർഷങ്ങൾ കഴിഞ്ഞാണ് മമ്മൂട്ടി മലയാളത്തിൽ നടനായി അരങ്ങേറുന്നത്. കൃത്യമായി പറഞ്ഞതാൽ 1980 ൽ റിലീസ് ചെയ്ത 'വിൽക്കാനുണ്ട് സ്വപ്നങ്ങൾ' എന്ന സിനിമയിലൂടെ. തന്റെ ആത്മകഥയായ 'ചമയങ്ങളില്ലാതെ' എന്ന പുസ്തകത്തിൽ അനുഭവങ്ങൾ പാളിച്ചകളാണ് തന്റെ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം സാധ്യമാക്കിയതെന്ന് മമ്മൂട്ടി കുറിച്ചിട്ടുണ്ട്. Read Also: ഒളിച്ചോട്ടവും വിവാദവുമെല്ലാം ഒരു വഴിക്ക്, പുതിയ പങ്കാളിക്കൊപ്പമുള്ള ചിത്രവുമായി അഖിൽ എൻആർഡിയുടെ മുൻ ഭാര്യ മേഘ