1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Provocative behavior on social media

സോഷ്യല്‍ മീഡിയയില്‍ പ്രകോപനപരമായ പെരുമാറ്റം; കന്റോണ്‍മെന്റ് സി.ഐയ്ക്കും എസ്.ഐയ്ക്കുമെതിരെ അച്ചടക്ക നടപടിക്ക് സാധ്യത

Kerala Drug Trafficking News 2026,CM V.D. Satheesan Letter,Operation Toofaan Kerala Police,Interstate Drug Mafia Network
തിരുവനന്തപുരം: തലസ്ഥാന നഗരത്തിലുണ്ടായ സംഘര്‍ഷങ്ങളോട് പ്രകോപനപരമായി പ്രതികരിച്ചെന്നാരോപിച്ച് കന്റോണ്‍മെന്റ് സി.ഐയ്ക്കും എസ്.ഐയ്ക്കുമെതിരെ നടപടിയുണ്ടാകാന്‍ സാധ്യത. കേസിലെ പ്രതിയായ എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറി നന്ദനുമായുള്ള ഫോണ്‍ സംഭാഷണത്തിനിടെ മോശമായി പെരുമാറിയ എസ്.ഐ. ജി. ഗോകുല്‍, പ്രവര്‍ത്തകരെ പ്രകോപിപ്പിക്കുന്ന തരത്തില്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ട എസ്.എച്ച്.ഒ. സതീഷ് കുമാര്‍ എന്നിവരോട് സിറ്റി പോലീസ് കമ്മീഷണര്‍ വിശദീകരണം തേടി.
 
ഇരുവരും ഗുരുതരമായ വീഴ്ച വരുത്തിയതായി സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ സുരേഷ് ബാബു നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കമ്മീഷണര്‍ ഡോ. അരുള്‍ ആര്‍.ബി. കൃഷ്ണ നേരത്തെ ഇവരെ വിളിപ്പിക്കുകയും ശാസിക്കുകയും ചെയ്തിരുന്നു. ഭീഷണിപ്പെടുത്തുന്ന രീതിയിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയതിന് സബ് ഇന്‍സ്പെക്ടറോട് വിശദീകരണം തേടി. സോഷ്യല്‍ മീഡിയയിലെ പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടം വ്യക്തമാക്കുന്ന 45/2015-ാം നമ്പര്‍ സര്‍ക്കുലര്‍ ലംഘിച്ചതിന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് നോട്ടീസ് നല്‍കി. 
 
ഇവരുടെ പെരുമാറ്റം എസ്.എഫ്.ഐ. പ്രവര്‍ത്തകരെ പ്രകോപിപ്പിക്കുകയും സാഹചര്യം വഷളാക്കുകയും ചെയ്തതായി സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. സിറ്റി പോലീസില്‍ പ്രവര്‍ത്തിച്ചുള്ള മതിയായ പരിചയം ഈ രണ്ട് ഉദ്യോഗസ്ഥര്‍ക്കുമില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ വിദ്യാര്‍ത്ഥി-യുവജന സംഘടനകളുടെ ശൈലി അനുകരിക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ മുതിര്‍ന്നത് അനുചിതമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ബ്രിട്ടീഷ് എയർബേസിൽ സുരക്ഷാ ഭീതി, ബി-1 ബോംബർ വിമാനങ്ങൾ പിൻവലിച്ച് അമേരിക്ക